‘പുതിയ കളിക്കാർ കാത്തിരിക്കണം, ശ്രേയസ് അയ്യരും കെ എൽ രാഹുലും ഫിറ്റായി വരുകയാണെങ്കിൽ ഏകദിന ലോകകപ്പ് കളിക്കും’: മുഹമ്മദ് കൈഫ്
ഒക്ടോബർ 5 ന് അഹമ്മദാബാദിൽ ആരംഭിക്കുന്ന ഏകദിന ലോകകപ്പിൽ കെ എൽ രാഹുലും ശ്രേയസ് അയ്യരും മികച്ച ഫിറ്റ്നസിലേക്ക് മടങ്ങിയെത്തിയാൽ ഇന്ത്യക്ക് സ്ഥിരമായ ഒരു ലൈനപ്പ് ഉണ്ടാകുമെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് പറഞ്ഞു.പരിക്കേറ്റ കളിക്കാർക്ക് ബാക്കപ്പ് ഉണ്ടെന്ന് ഉറപ്പാക്കാനുള്ള പരീക്ഷണങ്ങൾ ഇന്ത്യൻ ടീമിൽ തുടർന്ന് കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി വെസ്റ്റ് ഇൻഡീസിനെതിരെയുള്ള 3 മത്സരങ്ങളുടെ പരമ്പരയിലെ അവസാന രണ്ട് ഏകദിനങ്ങളിൽ വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും ഒഴിവാക്കിയിരുന്നു.സഞ്ജു സാംസൺ, ഇഷാൻ കിഷൻ, അക്സർ പട്ടേൽ, […]