അവസാന ഏകദിനത്തിൽ ഓസ്ട്രേലിയയോട് പരാജയമേറ്റുവാങ്ങി ഇന്ത്യ|IND v AUS
ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം മത്സരത്തിൽ പരാജയമേറ്റുവാങ്ങി ഇന്ത്യ. മത്സരത്തിൽ 66 റൺസിന്റെ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ആദ്യ രണ്ടു മത്സരങ്ങളിൽ വമ്പൻ വിജയം സ്വന്തമാക്കിയ ഇന്ത്യയെ സംബന്ധിച്ച് നിരാശാജനകമായ പ്രകടനമാണ് മത്സരത്തിൽ കാഴ്ച വച്ചിരിക്കുന്നത്. ഓസ്ട്രേലിയക്കായി മിച്ചർ മാർഷ് ആയിരുന്നു ബാറ്റിംഗിൽ തിളങ്ങിയത്. ബോളിംഗിൽ മാക്സ്വെൽ മികവുപുലർത്തി. എന്നിരുന്നാലും ആദ്യ രണ്ടു മത്സരങ്ങളിൽ വിജയം കണ്ടതിനാൽ ഇന്ത്യയ്ക്ക് ഏകദിന പരമ്പര സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്.മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയക്ക് മികച്ച തുടക്കം തന്നെയാണ് ഓപ്പണർമാർ നൽകിയത്. വാർണറും […]