‘ലോകകപ്പ് 2023 വരാനിരിക്കെ ഇന്ത്യ ബുദ്ധിമുട്ടുള്ള അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്’ : ആകാശ് ചോപ്ര
2023ലെ ഏകദിന ലോകകപ്പിന് രണ്ട് മാസം മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ ടീം ബുദ്ധിമുട്ടുള്ള അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന് മുൻ ബാറ്റർ ആകാശ് ചോപ്ര.പരിക്കുകൾ കാരണം പ്രധാന കളിക്കാരുടെ ലഭ്യതയെ ചുറ്റിപ്പറ്റിയുള്ള നിരവധി ആശങ്കകളും ഇന്ത്യൻ ടീമിനുണ്ട്. സന്തുലിതമായ മധ്യനിര കണ്ടെത്താൻ സാധിക്കാത്തതും മാനേജ്മെന്റ് വലിയ തലവേദനയാണ് നൽകുന്നത്. നടന്നു കൊണ്ടിരിക്കുന്ന വിൻഡീസ് പര്യടനത്തിൽ നിരവധി പരീക്ഷണങ്ങൾ നടത്തിയെങ്കിലും ഒന്നും പ്രതീക്ഷിച്ച ഫലം കണ്ടിരുന്നില്ല.കെഎൽ രാഹുലിന്റെയും ശ്രേയസ് അയ്യരുടെയും ലഭ്യതയാണ് പ്രധാന ആശങ്കകളിലൊന്ന്. ഹാംസ്ട്രിംഗ് പരിക്ക് ഭേദമാകാൻ കൂടുതൽ […]