‘സഞ്ജു സാംസണിന് കംഫർട്ടബിളായ സ്ഥാനത്ത് ബാറ്റ് ചെയ്യാൻ അനുവദിക്കണം’ : അഭിനവ് മുകുന്ദ് |Sanju Samson
സഞ്ജു സാംസണെ കംഫർട്ടബിളായ സ്ഥാനത്ത് ബാറ്റ് ചെയ്യാൻ അനുവദിക്കണമെന്ന് മുൻ ഇന്ത്യൻ ഓപ്പണർ അഭിനവ് മുകുന്ദ്. ഇന്നലെ വെസ്റ്റ് ഇൻഡീസിനെതിരെ രണ്ടാം ഏകദിനത്തിൽ ടീം ഇന്ത്യ സഞ്ജു സാംസണെ മൂന്നാം സ്ഥാനത്തേക്ക് അയച്ചതിന് ശേഷമാണ് അദ്ദേഹത്തിന്റെ വാക്കുകൾ വരുന്നത്. ഏറെ നാളുകൾക്ക് ശേഷം ദേശീയ തിരിച്ചുവരവ് നടത്തിയ സഞ്ജു സാംസണ് മത്സരത്തിൽ തിളങ്ങാനും സാധിച്ചില്ല.വലംകൈയ്യൻ ബാറ്റ്‌സ്മാൻ 19 പന്തുകൾ കളിച്ച് 9 റൺസ് മാത്രം നേടിയ ശേഷം സ്പിന്നർ യാനിക് കറിയയുടെ ഇരയായി.സഞ്ജു സാംസൺ സാധാരണയായി മൂന്നാം […]