അഞ്ചാമനായി ഇറങ്ങി തകർപ്പൻ ഇന്നിങ്‌സുമായി ഇന്ത്യൻ ബാറ്റിങ്ങിന് കരുത്തേകിയ ഇഷാൻ കിഷൻ |Ishan Kishan
ഇന്ത്യയുടെ പാകിസ്ഥാനെതിരായ ഏഷ്യാകപ്പ് മത്സരത്തിൽ ഒരു തകർപ്പൻ ബാറ്റിംഗ് പ്രകടനവുമായി വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ. കെഎൽ രാഹുലിന് പകരക്കാരനായി ടീമിലെത്തിയ ഇഷാൻ കിഷാൻ മത്സരത്തിൽ 82 റൺസ് നേടി ഇന്ത്യൻ ഇന്നിംഗ്സിന്റെ നട്ടെല്ലായി മാറുകയായിരുന്നു. ക്രീസിലെത്തിയ ആദ്യ സമയങ്ങളിൽ തന്നെ ആക്രമണം അഴിച്ചുവിട്ട ഇഷാൻ കിഷൻ പാക്കിസ്ഥാൻ ബോളർമാർക്ക് മേൽ ആധിപത്യം സ്ഥാപിക്കുകയുണ്ടായി. എന്തായാലും വലിയ അപകടത്തിൽ നിന്ന് ഇന്ത്യയെ രക്ഷിക്കാൻ ഇഷാന് സാധിച്ചിട്ടുണ്ട്.മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്നിംഗ്സിന്റെ തുടക്കത്തിൽ പാകിസ്താന്റെ […]