ഏകദിന ലോകകപ്പ് ടീമിൽ സഞ്ജു സാംസണെയും ഉൾപ്പെടുത്തണം :മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് |Sanju Samson
2023ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസണെ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്.ബാറ്റിംഗ് ഓർഡറിൽ നാലോ അഞ്ചോ നമ്പറിൽ കളിക്കാൻ സാംസണിന് കഴിവുണ്ടെന്നും ഇടങ്കയ്യൻ, ലെഗ് സ്പിൻ ബൗളിംഗിനെ നേരിടാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. “സഞ്ജു അവസാനമായി കളിച്ച മത്സരത്തിലെപോലെയുള്ള ഇന്നിംഗ്സ് അദ്ദേഹം മുമ്പ് പലതവണ കളിച്ചിട്ടുള്ളതാണ്.അത് നാലായാലും അഞ്ചാം നമ്പറായാലും സഞ്ജു കളിക്കും ” കൈഫ് ഒരു അഭിമുഖത്തിൽ പറഞ്ഞു.“ഇഷാൻ കിഷൻ അല്ലെങ്കിൽ […]