‘ഇതിലും മികച്ച പിച്ച് സഞ്ജുവിന് ലഭിക്കില്ല’ : വെസ്റ്റ് ഇൻഡീസിനെതിരെയുള്ള നാലാം ടി 20 യിൽ സഞ്ജു സാംസൺ റൺസ് കണ്ടെത്തണമെന്ന് വസീം ജാഫർ |Sanju Samson
ഫ്ലോറിഡയിലെ ലോഡർഹില്ലിലെ സെൻട്രൽ ബ്രോവാർഡ് സ്റ്റേഡിയത്തിൽ നടക്കുന്ന അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ഇന്ത്യയുടെ നാലാം ടി20 ഐക്ക് മുമ്പ് വിക്കറ്റ് കീപ്പിംഗ് ബാറ്റർ സഞ്ജു സാംസണിന് സ്കോർ ചെയ്യാൻ ഇതിലും മികച്ച പിച്ച് ലഭിക്കില്ലെന്നും മുൻ ഇന്ത്യൻ ബാറ്റർ വസീം ജാഫർ പറഞ്ഞു. സാംസൺ, യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ എന്നിവർക്ക് റൺസ് നേടാൻ ഇതിലും മികച്ച പിച്ച് ലഭിക്കില്ലെന്ന് ജാഫർ ESPNcriinfo യോട് പറഞ്ഞു. ഈ പരമ്പരയിൽ രണ്ട് ഇന്നിംഗ്‌സുകളിലായി 19 റൺസാണ് സാംസൺ നേടിയത്.” […]