ഇന്ത്യയുടെ പാളിപ്പോയ പരീക്ഷങ്ങൾ : ആറു വിക്കറ്റിന്റെ തകർപ്പൻ ജയവുമായി പരമ്പര സമനിലയിലാക്കി വിൻഡീസ്
ബാർബഡോസിലെ രണ്ടാം ഏകദിനത്തിൽ വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും ബെഞ്ചിലിരുത്താനുള്ള ഇന്ത്യയുടെ തീരുമാനം പാളിപ്പോയി.കെൻസിംഗ്ടൺ ഓവലിൽ നടന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ഇന്ത്യയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി 3 മത്സരങ്ങളുടെ പരമ്പര 1-1 ന് സമനിലയിലാക്കി. 182 റൺസ് എന്ന ചെറിയ സ്കോർ പിന്തുടർന്ന വിൻഡീസ് 80 പന്തിൽ 63* റൺസ് നേടിയ ഷായ് ഹോപ്പിന്റെ ബാറ്റിങ്ങിന്റെ പിൻബലത്തിൽ വിജയം നേടി.അഞ്ചാം വിക്കറ്റിൽ കീസി കാർട്ടി (65 പന്തിൽ പുറത്താകാതെ 48) എന്നിവരുടെ പിന്തുണയോടെ 91 റൺസ് […]