വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ചരിത്രമെഴുതി രോഹിത് ശർമ്മ-യശസ്വി ജയ്‌സ്വാൾ ഓപ്പണിങ് ജോഡി
ഇന്ത്യയുടെ പുതിയ ഓപ്പണിംഗ് ജോഡികളായ ക്യാപ്റ്റൻ രോഹിത് ശർമ്മയും യശസ്വി ജയ്‌സ്വാളും പോർട്ട് ഓഫ് സ്പെയിനിൽ വെസ്റ്റ് ഇൻഡീസിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ചരിത്രം സൃഷ്ടിച്ചു. രണ്ട് മത്സര ടെസ്റ്റ് പരമ്പരയിൽ ഏറ്റവും ഉയർന്ന കൂട്ടുകെട്ട് നേടിയ ഇന്ത്യൻ ഓപ്പണിംഗ് ജോഡിയായി അവർ മാറി. മത്സരത്തിൽ ജയ്‌സ്വാളും രോഹിതും ചേർന്ന് ഒന്നാം ഇന്നിംഗ്‌സിൽ 139 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. രണ്ടാം ഇന്നിംഗ്‌സിൽ 98 റൺസിന്റെ കൂട്ടുകെട്ടാണ് അവർ നേടിയത്.ആദ്യ ഇന്നിംഗ്‌സിലെ ആദ്യ ടെസ്റ്റിലെ 229 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടുമായി ഇത് […]