സൂപ്പര്‍ താരമാവുമെന്ന് കരുതിയെങ്കിലും ഇന്ത്യൻ ജേഴ്സിയിൽ നിരാശപ്പെടുത്തിയ താരം : ദിനേഷ് മോംഗിയ | Dinesh Mongia
ദിനേഷ് മോംഗിയയെന്ന പേര് ഇന്ത്യന്‍ ആരാധകര്‍ അത്ര പെട്ടെന്ന് മറക്കില്ല. സൗരവ് ഗാംഗുലി നയിച്ച ഇന്ത്യന്‍ ടീമിന്റെ മധ്യനിരയിലെ വിശ്വസ്തനായ ഇടം കൈയനായിരുന്നു ദിനേഷ് മോംഗിയ. വലിയ പ്രതീക്ഷ നല്‍കിയ താരമായിരുന്നു മോംഗിയയെങ്കിലും കരിയറില്‍ വളര്‍ച്ചയിലേക്കെത്താനായില്ല. 2001ല്‍ ഇന്ത്യന്‍ ടീമിലെത്തിയ മോംഗിയ 57 ഏകദിനത്തില്‍ നിന്ന് 1230 റണ്‍സാണ് നേടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും ഉള്‍പ്പെടും.14 വിക്കറ്റും മോംഗിയ നേടി. എന്നാല്‍ ഇന്ത്യന്‍ ടീമിനൊപ്പം വലിയ കരിയറിലേക്കുയരാന്‍ താരത്തിന് സാധിക്കാതെ പോയി. എന്നാല്‍ ഇപ്പോഴും ആരാധക മനസില്‍ […]