ചെന്നൈ സൂപ്പർ കിങ്സിന്റെ സ്പിൻ വെല്ലുവിളി മറികടക്കാൻ വിരാട് കോലിക്ക് സാധിക്കുമോ ? | IPL2025
വെള്ളിയാഴ്ച നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് 2025 (ഐപിഎൽ 2025) ലെ ഏഴാം മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും (ആർസിബി) ചെന്നൈ സൂപ്പർ കിംഗ്‌സും (സിഎസ്‌കെ) പരസ്പരം ഏറ്റുമുട്ടും. കഴിഞ്ഞ സീസണിലെ ഏറ്റവും വാശിയേറിയ പോരാട്ടമായിരുന്നു ഇരു ടീമുകളും നടത്തിയത്. അവസാന ലീഗ് മത്സരത്തിൽ ആർസിബി സിഎസ്‌കെയെ 27 റൺസിന് പരാജയപ്പെടുത്തി തുടർച്ചയായി ആറ് മത്സരങ്ങൾ ജയിച്ച് പ്ലേഓഫിലേക്ക് യോഗ്യത നേടി. 2024-ൽ ആർസിബിയുടെ സ്വപ്നതുല്യമായ തിരിച്ചുവരവിൽ മുൻപന്തിയിൽ നിന്ന വ്യക്തി, സീസണിന്റെ മധ്യത്തിൽ ടീമിന്റെ മികച്ച […]