’14 വയസ്സ് മാത്രമേയുള്ളൂവെങ്കിലും തനിക്ക് ഒരു ഭയവുമില്ല,ഞാൻ കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു’ : വൈഭവ് സൂര്യവംശി | Vaibhav Suryavanshi
“ഇതൊരു സ്വപ്നം പോലെയാണ്, ഭയമില്ല,” 14 വയസ്സുള്ള വൈഭവ് സൂര്യവംശി ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള ഐപിഎൽ 2025 മത്സരത്തിനുശേഷം പറഞ്ഞ വാക്കുളാണിത്.രാജസ്ഥാൻ റോയൽസിനായി ബാറ്റിംഗ് ആരംഭിച്ച ഇടംകൈയ്യൻ കൗമാരക്കാരൻ 38 പന്തിൽ നിന്ന് 8 ഫോറുകളുടെയും 11 സിക്സറുകളുടെയും സഹായത്തോടെ 101 റൺസ് നേടി, 25 പന്തുകൾ ബാക്കിനിൽക്കെ രാജസ്ഥാനെ 210 റൺസ് മറികടക്കാൻ സഹായിച്ചു. സൂര്യവംശിയുടെ ആക്രമണ പ്രകടനങ്ങൾ അത്രത്തോളം ശക്തമായിരുന്നു. ഐപിഎല്ലിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി വൈഭവ് മാറി. ഈ ഇന്നിംഗ്‌സിന് […]