ഐപിഎല്ലിൽ അഞ്ചാം തവണയും ഗ്ലെൻ മാക്സ്‌വെല്ലിനെ പുറത്താക്കി വരുൺ ചക്രവർത്തി | IPL2025
ഈഡൻ ഗാർഡൻസിൽ നടന്ന 2025 ഐപിഎൽ സീസണിലെ 44-ാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്പിന്നർ വരുൺ ചക്രവർത്തി പഞ്ചാബ് കിംഗ്‌സിന്റെ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ വിക്കറ്റ് നേടി. ഈ സീസണിൽ തുടർച്ചയായി രണ്ടാമത്തെ തവണയാണ് വരുൺ മാക്‌സ്‌വെല്ലിനെ പുറത്താക്കിയത്. ഐപിഎല്ലിൽ അഞ്ചാം തവണയാണ് വരുൺ ചക്രവർത്തി ഗ്ലെൻ മാക്സ്വെല്ലിനെ പുറത്താക്കുന്നത്.15-ാം ഓവറിൽ പിബികെഎസ് 160/2 എന്ന നിലയിൽ നിൽക്കുമ്പോഴാണ് മാക്സ്വെൽ കളത്തിലിറങ്ങിയത്.8 പന്തിൽ 7 റൺസ് നേടി ഓസീസ് താരം പുറത്തായി.പിബികെഎസിന്റെ ഇന്നിംഗ്‌സിന്റെ 17-ാം ഓവറിൽ […]