‘കളി പോകുമെന്ന് തോന്നുമ്പോഴെല്ലാം അദ്ദേഹത്തെ കൊണ്ടുവരിക’ : ജസ്പ്രീത് ബുംറയെ പ്രശംസിച്ച് മുംബൈ നായകൻ ഹാർദിക് പാണ്ഡ്യ | Jasprit Bumrah
മുള്ളൻപൂരിലെ (ന്യൂ ചണ്ഡീഗഢ്) മഹാരാജ യാദവീന്ദ്ര സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പിച്ച് ബാറ്റിംഗിന്റെ പറുദീസയായിരുന്നു. ഗുജറാത്ത് ടൈറ്റൻസും മുംബൈ ഇന്ത്യൻസും തമ്മിലുള്ള ഐപിഎൽ 2025 എലിമിനേറ്റർ പോരാട്ടത്തിന്റെ 40 ഓവറുകളിൽ 436 റൺസ് പിറന്നു. ബാറ്റ്‌സ്മാന്മാരെ നിയന്ത്രിക്കാൻ ബൗളർമാർ പാടുപെട്ടു, പക്ഷേ ഒരു അപവാദം ഉണ്ടായിരുന്നു,ജസ്പ്രീത് ബുംറ. മുംബൈ പേസ് കുന്തമുനയ്ക്ക് അവസരത്തിന് അനുയോജ്യമായ പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞു.അദ്ദേഹം എറിഞ്ഞ നാല് ഓവറിൽ വെറും 27 റൺസ് മാത്രം വഴങ്ങുകയും അഞ്ച് തവണ ഐപിഎൽ ചാമ്പ്യന്മാരായ […]