Browsing category

Indian Premier League

റിയാന്‍ പരാഗ് 2.0 : ഡല്‍ഹിക്കെതിരെ കൂറ്റൻ സ്കോർ അടിച്ചെടുത്ത് രാജസ്ഥാൻ റോയൽസ് | IPL2024

ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ ഡൽഹിക്കെതിരായ മത്സരത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ തൻ്റെ മൂന്നാം അർദ്ധ സെഞ്ച്വറിയുമായി രാജസ്ഥാൻ ഓൾറൗണ്ടർ റിയാൻ പരാഗ് ഫോമിലേക്ക് തിരിച്ചുവന്നു. പരാഗ് 34 പന്തിൽ അർദ്ധ സെഞ്ച്വറി നേടി. മത്സരത്തിന്റെ നിർണായക ഘട്ടത്തിൽ മിന്നുന്ന പ്രകടനം പുറത്തെടുത്ത പരാഗ് രാജസ്ഥാനെ 20 ഓവറിൽ 5 വിക്കറ്റിന് 185 എന്ന മികച്ച സ്കോറിലെത്തിച്ചു. റിയാൻ പരാഗ് 45 പന്തിൽ നിന്നും 7 സിക്‌സും 6 ബൗണ്ടറിയുമടക്കം 84 റൺസ് നേടി പുറത്താവാതെ നിന്നു.നോർട്ട്ജെ […]

ഡൽഹി ക്യാപിറ്റല്‍സിന് വേണ്ടി ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാവാൻ റിഷബ് പന്ത് | IPL 2024 | Rishabh Pant

ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ഋഷഭ് പന്ത് രാജസ്ഥാൻ റോയൽസിനെതിരെ കളത്തിലിറങ്ങുമ്പോൾ ഫ്രാഞ്ചൈസിക്കായി തൻ്റെ നൂറാമത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരം കളിക്കും. ഡെല്ഹിക്കായി 100 ഐപിഎൽ മത്സരങ്ങൾ കളിക്കുന്ന ആദ്യ കളിക്കാരനായി മാറും.ഈ റെക്കോര്‍ഡില്‍ റോയല്‍സിന്റെ സ്പിന്നര്‍ അമിത് മിശ്രയ്‌ക്കൊപ്പമാണ് റിഷഭ് പന്തുള്ളത്. പന്തും അമിത് മിശ്രയും ഡല്‍ഹി കുപ്പായത്തില്‍ 99 മത്സരങ്ങള്‍ വീതമാണ് കളിച്ചിട്ടുള്ളത്. എന്നാല്‍ അമിത് മിശ്ര ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിന് ഇറങ്ങാന്‍ സാധ്യതയില്ല. ഇതോടെ ക്യാപിറ്റല്‍സിന് വേണ്ടി 100 മത്സരങ്ങളെന്ന നാഴികക്കല്ല് […]

4 ഓവറിൽ 66 റൺസ് വഴങ്ങിയിട്ടും മലയാളി താരത്തിന്റെ ഐപിഎൽ റെക്കോർഡ് മറികടക്കാൻ ക്വേന മാഫക്കക്ക് സാധിച്ചില്ല | IPL 2024

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ ചരിത്രത്തിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മുംബൈ ഇന്ത്യൻസ് താരമായി ക്വേന മഫാക്ക മാറിയിരിക്കുകയാണ് . എന്നാൽ 17 കാരനായ ദക്ഷിണാഫ്രിക്കൻ പേസർ എന്നും മറക്കാൻ ആഗ്രഹിക്കുന്ന മത്സരമാണ് ഇന്നലെ സൺറൈസേഴ്‌സ് ഹൈദെരാബാദിനെതിരെ നടന്നത്.വെറും 17 വയസ്സും 354 ദിവസവും പ്രായമുള്ള ദക്ഷിണാഫ്രിക്കൻ ഇടംകൈയ്യൻ പേസർ നാല് ഓവറിൽ നിന്ന് 66 റൺസ് ആണ് വഴങ്ങിയത്. ദക്ഷിണാഫ്രിക്കയുടെ അണ്ടർ 19 ലോകകപ്പ് ഹീറോയായ മഫാക്ക, തൻ്റെ രണ്ടാം ഓവറിൽ 22 റൺസാണ് […]

‘സീസണിലെ മോശം തുടക്കമാണെങ്കിലും ഐപിഎൽ 2024 ഫൈനലിൽ മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിംഗ്‌സുമായി കളിക്കും’: മുൻ ഇന്ത്യൻ താരം | IPL 2024

ഇന്ത്യൻ പ്രീമിയർ ലീഗ് 2024 ൽ മുംബൈ ഇന്ത്യൻസ് ഒരു യൂണിറ്റായി കളിക്കുന്നില്ല, ഇത് മൈതാനത്ത് വ്യക്തമായി കാണാം. മുംബൈയുടെ പുതിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്ക് വലിയ പിഴവുകൾ സംഭവിക്കുന്നുണ്ട്.ഗുജറാത്ത് ടൈറ്റൻസിനും സൺറൈസേഴ്സ് ഹൈദരാബാദിനുമെതിരായ ആദ്യ രണ്ട് മത്സരങ്ങളിലും ജസ്പ്രീത് ബുംറയെ ഫലപ്രദമായി ഉപയോഗിക്കാൻ ക്യാപ്റ്റന് സാധിച്ചില്ല. ഹാർദിക് ഓപ്പണിങ് ബൗൾ ചയ്യുമ്പോൾ ആദ്യ മാറ്റമായി ബുംറ വരുന്നത് യുക്തിക്ക് നിരക്കാത്തതാണ്.ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറാണ് ബുംറ, പുതിയ പന്തിൽ വിക്കറ്റ് വീഴ്ത്തുന്നതിൽ പ്രശസ്തനാണ്.കൃത്യമായ ആസൂത്രണം […]

പകരത്തിന് പകരം ! ഹർദിക് പാണ്ട്യയോട് ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യാൻ ആവശ്യപ്പെട്ട് രോഹിത് ശർമ്മ | IPL 2024 | Rohit Sharma

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന സ്‌കോറായ 277 എന്ന സ്‌കോറാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് ഇന്നലെ മുംബൈക്കെതിരെ അടിച്ചു കൂട്ടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സ് മാത്രമാണ് നേടാനായത്. സീസണില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ തുടര്‍ച്ചയായ രണ്ടാം പരാജയമാണിത്. ഗുജറാത്ത് ടൈറ്റൻസിനെതിരായ ഐപിഎൽ 2024 ഓപ്പണറിൽ ഹാർദിക് പാണ്ഡ്യ തൻ്റെ മുൻ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മയെ ഡീപ്പിൽ ഫീൽഡ് ചെയ്യാൻ ആജ്ഞാപിക്കുന്ന വീഡിയോ വലിയ രീതിയിൽ […]

‘ടീം മുഴുവനും 200 സ്‌ട്രൈക്ക് റേറ്റിൽ കളിക്കുമ്പോൾ ക്യാപ്റ്റൻ മാത്രം 120 സ്ട്രേക്ക് റേറ്റിൽ’ : പാണ്ട്യക്കെതിരെ വിമർശനവുമായി ഇർഫാൻ പത്താൻ | IPL 2024

ഐപിഎല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദെരാബാദിനെതിരെ 31 റൺസിന്റെ തോൽവി വഴങ്ങി മുംബൈ ഇന്ത്യൻസ്. ഹൈദരാബാദ് ഉയര്‍ത്തിയ 278 റണ്‍സിലേക്ക് ബാറ്റുവീശിയ മുംബൈയ്ക്ക് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സ് മാത്രമാണ് നേടാനായത്. സീസണില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ തുടര്‍ച്ചയായ രണ്ടാം പരാജയമാണിത്. 26 പന്തിൽ നിന്ന് 63 റൺസെടുത്ത അഭിഷേക് ശർമയും 24 പന്തിൽ നിന്ന് 62 റൺസെടുത്ത ട്രാവിസ് ഹെഡ്സും 34 പന്തിൽ നിന്ന്80 റൺസ് നേടിയ ക്ളാസനുമാണ് ഹൈദരാബാദിന് വലിയ […]

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്‌കോറുമായി സൺറൈസേഴ്‌സ് ഹൈദരാബാദ് | IPL 2024

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്‌കോറാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് കുറിച്ചത്. ഹൈദരാബാദിലെ രാജ്‌വ് ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ മുംബൈയ്‌ക്കെതിരായ ആദ്യ ഇന്നിംഗ്‌സിൽ SRH സ്‌കോർ ബോർഡിൽ 3 വിക്കറ്റ് നഷ്ടത്തിൽ 277 റൺസെടുത്തു. ഹൈദെരാബാദിനായി ഹെഡ്, അഭിഷേക്, ക്ലാസൻ എന്നിവർ അർദ്ധ സെഞ്ച്വറി നേടി. അഭിഷേക് ശർമ്മയുടെ 16 പന്തിൽ അർധസെഞ്ചുറിക്ക് മുമ്പ് ട്രാവിസ് ഹെഡ് 18 പന്തിൽ ഫിഫ്റ്റി നേടിയ റെക്കോർഡ് നേടിയെങ്കിലും അഭിഷേക് ശർമ്മയുടെ 16 പന്തിൽ […]

‘എൻ്റെ ജീവിതത്തിൽ ഞാൻ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ അസംബന്ധം’ :ടി20 ലോകകപ്പിൽ വിരാട് കോഹ്‌ലിയുടെ സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾക്കെതിരെ ആരോൺ ഫിഞ്ച് | Virat Kohli

2024 ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാൻ വിരാട് കോഹ്‌ലി സമ്മർദ്ദത്തിലാണെന്ന വാർത്തകൾക്കെതിരെ മുൻ ഓസ്‌ട്രേലിയൻ ബാറ്റർ ആരോൺ ഫിഞ്ച്.ഇത് തൻ്റെ ജീവിതത്തിൽ ഇതുവരെ കേട്ട ഏറ്റവും വലിയ മണ്ടത്തരമാണെന്നും അദ്ദേഹം പറഞ്ഞു.പഞ്ചാബ് കിംഗ്‌സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിൻ്റെ വിജയത്തിനിടെ കോഹ്‌ലി ഫോമിലേക്ക് തിരിച്ചെത്തി. 2022 ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും 2023ലെ ഇന്ത്യയുടെ ഏകദിന ലോകകപ്പ് കാമ്പെയ്‌നിലെ പ്ലെയർ ഓഫ് ദ ടൂർണമെൻ്റും ആയിരുന്നിട്ടും കോഹ്‌ലി തന്നെ തൻ്റെ […]

ഐപിഎല്ലിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ മുംബൈ ഇന്ത്യൻസ് താരമാവാൻ രോഹിത് ശർമ്മ | Rohit Sharma

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ (ഐപിഎൽ) ചരിത്രത്തിൽ മറ്റൊരു മുംബൈ ഇന്ത്യൻസ് കളിക്കാരനും നേടാനാകാത്ത ഒരു ഐപിഎൽ നാഴികക്കല്ലിൻ്റെ പടിവാതിൽക്കൽ എത്തിനിൽക്കുകയാണ് രോഹിത് ശർമ്മ. 200 ഐപിഎൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന ആദ്യ മുംബൈ ഇന്ത്യൻസ് താരമാകാൻ ഒരുങ്ങുകയാണ് മുൻ നായകൻ.മുംബൈ ഇന്ത്യൻസിൻ്റെ മറ്റൊരു താരവും ഈ നേട്ടം കൈവരിച്ചിട്ടില്ല. ലീഗിൽ നിന്ന് വിരമിച്ച കീറോൺ പൊള്ളാർഡ് 189 മത്സരങ്ങളുമായി ടൂർണമെൻ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച മുംബൈ ഇന്ത്യൻസിൻ്റെ രണ്ടാമത്തെ കളിക്കാരനാണ്.രോഹിത് തൻ്റെ ഐപിഎൽ കരിയറിൽ രണ്ട് ടീമുകൾക്ക് […]

42 ആം വയസ്സിലും വിക്കറ്റിന് പിന്നിൽ അവിശ്വസനീയമായ പ്രകടനവുമായി എംഎസ് ധോണി | MS Dhoni

ഐപിഎൽ ഏഴാം മൽസരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ 63 റൺസിന്റെ തകർപ്പൻ ജയമാണ് ചെന്നൈ സൂപ്പർ കിങ്‌സ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ഗുജറാത്തിന് 8 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 37 റണ്‍സെടുത്ത സായ് സുദര്‍ശനാണ് ടൈറ്റന്‍സിന്റെ ടോപ് സ്‌കോറര്‍. ചെന്നൈക്കായി ദീപക് ചാഹര്‍, തുഷാര്‍ ദേശ്പാണ്ഡെ, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.ശിവം ദുബെ (51), റുതുരാജ് ഗെയ്കവാദ് (46), […]