‘ധോണി ഇപ്പോഴും അപകടകാരിയായ കളിക്കാരനാണ്.. ഈ വർഷം മുഴുവൻ ഇതുപോലെ കളിച്ചാൽ അദ്ദേഹം വിരമിച്ചേക്കാം’ : റിക്കി പോണ്ടിങ് | MS Dhoni
ഐപിഎൽ 2025ൽ ഹാട്രിക് തോൽവികൾ ഏറ്റുവാങ്ങിയതിന് ശേഷം ചെന്നൈ സൂപ്പർ കിംഗ്സ് ടീം ബുദ്ധിമുട്ടുകയാണ് . ഈ വർഷം ടീമിലെ മികച്ച 5 ബാറ്റ്‌സ്മാൻമാരിൽ ആർക്കും തുടർച്ചയായി വലിയ റൺസ് നേടാൻ കഴിഞ്ഞിട്ടില്ല. പവർപ്ലേ ഓവറുകളിൽ ടോപ് ഓർഡർ ബാറ്റ്സ്മാൻമാർക്ക് റൺസ് നേടാൻ സാധിക്കുന്നില്ല.ശിവം ദുബെ ഉൾപ്പെടെയുള്ള മധ്യനിരയിലെ പ്രധാന കളിക്കാരും റൺസ് നേടുന്നതിൽ പരാജയപ്പെടുന്നു. അതുകൊണ്ട് ലോവർ ഓർഡറിൽ കളിക്കുന്ന ധോണി പതുക്കെ ബാറ്റ് ചെയ്യാൻ നിർബന്ധിതനാകുന്നു. അതേസമയം, ഒന്നിലധികം ഘട്ടങ്ങളിൽ ആക്രമണാത്മകമായി കളിക്കുന്നതിൽ അദ്ദേഹം […]