‘ഒൻപതാം നമ്പറിൽ ബാറ്റ് ചെയ്യണമെങ്കിൽ എംഎസ് ധോണി കളിക്കേണ്ടതില്ല , പകരം ഒരു ഫാസ്റ്റ് ബൗളറെ ഉൾപ്പെടുത്തൂ’ : ധോണിക്കെതിരെ കടുത്ത വിമർശനവുമായി ഹർഭജൻ സിംഗ് | MS Dhoni | IPL2024
ഇതിഹാസ ഫിനിഷറായ എംഎസ് ധോണി തൻ്റെ മികച്ച ടി20 കരിയറിൽ ആദ്യമായി ഒമ്പതാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയപ്പോൾ ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയം ഞായറാഴ്ച അസാധാരണമായ ഒരു കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചു. ക്രിക്കറ്റ് പണ്ഡിതന്മാരെയും ആരാധകരെ ഒരു പോലെ അമ്പരപ്പിച്ച നീക്കമായിരുന്നു അത്. ഈ നീക്കത്തിനെതിരെ മുൻ ഇന്ത്യൻ സ്പിൻ മാന്ത്രികൻ ഹർഭജൻ സിംഗ് രൂക്ഷമായ വിമർശനം ഉന്നയിച്ചിരിക്കുകയാണ്. പ്ലേയിങ് ഇലവനില്‍ നിന്ന് ധോണിയെ ഒഴിവാക്കി പകരം ഫാസ്റ്റ് ബോളറെ ടീമില്‍ ഉള്‍പ്പെടുത്താനാണ് ചെന്നൈ സൂപ്പര്‍ […]