‘ഈ ബൗളിങ്ങും വെച്ച് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ഐപിഎൽ കിരീടം നേടുക അസാധ്യമാണ്’: മൈക്കൽ വോൺ | IPL 2024
ഇന്നലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ കൊൽക്കത്തയ്‌ക്കെതിരെയുള്ള മത്സരത്തിൽ ഏഴു വിക്കറ്റിന്റ തോൽവിയാണ് ബംഗളുരു ഏറ്റുവാങ്ങിയത്. സീസണിലെ ബെംഗളുരുവിന്റെ രണ്ടാം തോൽവിയാണിത്.ബംഗളൂരു ഉയര്‍ത്തിയ 183 എന്ന വിജയലക്ഷ്യം കൊല്‍ക്കത്ത 16.5 ഓവറില്‍ ഏഴു വിക്കറ്റ് ശേഷിക്കേ മറികടന്നു. അര്‍ധ സെഞ്ചറിയോടെ 30 പന്തില്‍ 50 റണ്‍സ് നേടിയ വെങ്കിടേഷ് അയ്യരും 22 പന്തില്‍ 47 റണ്‍സെടുത്ത സുനില്‍ നരൈനുമാണ് കൊല്‍ക്കത്തയ്ക്ക് ജയമൊരുക്കിയത്. രണ്ട് കളികളില്‍ രണ്ട് ജയവുമായി കൊല്‍ക്കത്ത പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. മൂന്ന് കളികളില്‍ […]