‘സൂപ്പര്‍ ഫിനിഷര്‍ ഡികെ’ : ബംഗളുരുവിനെ വിജയത്തിലെത്തിച്ച ദിനേശ് കാർത്തിക്കിന്റെ അവിശ്വസനീയ ബാറ്റിംഗ് | Dinesh Karthik
ബെംഗളൂരു ചിന്നസ്വാമി നടന്ന ആവേശകരമായ സ്റ്റേഡിയത്തില്‍ പഞ്ചാബ് കിങ്സിനെതിരെ നാല് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് റോയൽസ് ചലഞ്ചേഴ്‌സ് ബംഗളൂരു നേടിയത്.വിരാട് കോഹ്ലിയുടെ തകര്‍പ്പന്‍ ഇന്നിങ്‌സും ദിനേശ് കാർത്തിക്കിന്റെ ഫിനിഷിങ്ങുമാണ് ബെംഗളൂരുവിനെ ജയം സമ്മാനിച്ചത്. വെറും 10 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 28 റൺസ് നേടി പുറത്താകാതെ നിന്ന കാർത്തിക് 280 സ്ട്രൈക്ക് റേറ്റിൽ ആണ് ബാറ്റ് ചെയ്തത്. 16-ാം ഓവറിന്‍റെ അവസാന പന്തില്‍ വിരാട് കോലി പുറത്തായതോടെ ഏഴാം നമ്പറില്‍ ഡികെ ക്രീസിലേക്ക് […]