Browsing category

Indian Premier League

എംഎസ് ധോണിയുടെ ഫിറ്റ്നസിനെ റോജർ ഫെഡററുമായി താരതമ്യം ചെയ്ത് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ | IPL2024

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ ഐപിഎൽ 2024 ഉദ്ഘാടന മത്സരത്തിൽ വെറ്ററൻ താരം എംഎസ് ധോണി വിക്കറ്റിന് പുറകിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മത്സരത്തിന് ശേഷം മുൻ ഇന്ത്യൻ ബാറ്റർ റോബിൻ ഉത്തപ്പ ധോണിയുടെ ഫിറ്റ്‌നസ് നിലവാരത്തെ പ്രശംസിച്ചു. ധോണിയുടെ ഗ്രൗണ്ടിലെ ഫിറ്റ്‌നസും മൊബിലിറ്റിയും ടെന്നീസ് ഇതിഹാസം റോജർ ഫെഡററുമായി ഉത്തപ്പ താരതമ്യപ്പെടുത്തി. എക്കാലത്തെയും മികച്ച ടെന്നീസ് കളിക്കാരിലൊരാളായ ഫെഡറർ 41-ാം വയസ്സിൽ കായികരംഗത്ത് നിന്ന് വിരമിച്ചു, 20 ഗ്രാൻഡ്സ്ലാമുകളുമായി തൻ്റെ കരിയർ അവസാനിപ്പിച്ചു.മറ്റ് […]

‘മഹി ഭായിയിൽ നിന്നാണ് ഞാൻ ഗെയിമുകൾ ഫിനിഷ് ചെയ്യാൻ പഠിച്ചത്’ : ശിവം ദുബെ | IPL 2024

വെള്ളിയാഴ്ച ചെന്നൈയിലെ ചെപ്പോക്കിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് 2024 ലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് എട്ട് പന്തുകൾ ശേഷിക്കെ ആറ് വിക്കറ്റിന് റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ പരാജയപെടുത്തിയിരുന്നു. 37 പന്തിൽ 66 റൺസിൻ്റെ പുറത്താകാത്ത കൂട്ടുകെട്ട് പടുത്തുയർത്തിയ ശിവം ദുബെയും രവീന്ദ്ര ജഡേജയും ചേർന്നാണ് ചെന്നൈയെ വിജയത്തിലെത്തിച്ചത്. മത്സരശേഷം സംസാരിച്ച ദുബെ താനും ജഡേജയും കഴിഞ്ഞ സീസണിലെ ഫൈനലിലെ കൂട്ടുകെട്ട് ഇപ്പോഴും തുടരുകയെന്ന് തമാശയായി പറഞ്ഞു.ഐപിഎൽ 2023ൽ ദുബെയും […]

‘മഹി ഭായി എന്നോടൊപ്പം ഉണ്ടായിരുന്നു’ : ഒരു പ്രാവശ്യം പോലും എനിക്ക് ഒന്നിലും സമ്മർദ്ദം തോന്നിയില്ലെന്ന് സിഎസ്‌കെ നയാകൻ റുതുരാജ് ഗെയ്‌ക്‌വാദ് | IPL 2024

ചെപ്പോക്കിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് 2024 ലെ ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ എട്ട് പന്തുകൾ ശേഷിക്കെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് റുതുരാജ് ഗെയ്‌ക്‌വാദിൻ്റെ ക്യാപ്റ്റൻസിയിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് തങ്ങളുടെ യാത്ര ആരംഭിച്ചത്. ഇതിഹാസതാരം എംഎസ് ധോണി മത്സരത്തിൻ്റെ തലേന്ന് ഗെയ്‌ക്‌വാദിന് നേതൃത്വ ബാറ്റൺ കൈമാറി. കഴിഞ്ഞ വർഷം ഏഷ്യൻ ഗെയിംസിൽ രണ്ടാം നിര ഇന്ത്യൻ ടീമിനെ സ്വർണ്ണത്തിലേക്ക് നയിച്ച 27 കാരനായ ഓപ്പണർ ക്യാപ്ടനായതിന്റെ പരിഭ്രമമൊന്നും കാണിച്ചില്ല. […]

‘ഞങ്ങൾക്ക് 15 അല്ലെങ്കിൽ 20 റൺസ് കുറവാണെന്ന് എനിക്ക് തോന്നി’ : സിഎസ്‌കെയ്‌ക്കെതിരായ തോൽവിക്ക് കാരണമായി ആർസിബിയുടെ ടോപ്പ് ഓർഡറിനെ കുറ്റപ്പെടുത്തി ഫാഫ് ഡു പ്ലെസിസ് | IPL 2024

ഇന്ത്യൻ പ്രീമിയർ ലീഗ് 2024-ൻ്റെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ ആറു വിക്കറ്റിന്റെ തോൽവിയാണ് ഓപ്പണർ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഏറ്റുവാങ്ങിയത്.ടോസ് നേടിയ ബാംഗ്ളൂർ റോയൽ ചാലഞ്ചേഴ്സ് ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ബംഗ്ലാദേശിൻ്റെ ഇടംകൈയൻ ബൌളർ മുസ്താഫിസുർ റഹ്മാൻ്റെ ഉജ്വല ബൌളിങ്ങ് പ്രകടനത്തിൻ്റെ ബലത്തിൽ ബാംഗ്ളൂർ റോയൽ ചാലഞ്ചഴ്സിനെ173 റൺസിലൊതുക്കാൻ ചെന്നൈ സൂപ്പർ കിങ്സിന് സാധിച്ചു. 174 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്‌ഷ്യം കണ്ടു. ശിവം ദുബെയും രവീന്ദ്ര […]

ടി20യിൽ വമ്പൻ റെക്കോർഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമായി വിരാട് കോഹ്‌ലി | Virat Kohli

ടി20 ക്രിക്കറ്റിൽ വമ്പൻ റെക്കോർഡ് സ്വന്തമാക്കി വിരാട് കോലി.ഐപിഎൽ 2024ലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ ആറു റൺസ് നേടിയതോടെ ടി20 ക്രിക്കറ്റിൽ 12000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി കോഹ്‌ലി മാറിയിരിക്കുകയാണ്. ഗെയിമിൻ്റെ ഏഴാം ഓവറിൽ ലെഗ് സൈഡിൽ സ്‌ക്വയറിനു പിന്നിൽ രവീന്ദ്ര ജഡേജയുടെ ഒരു ഫുൾ ബോൾ സിംഗിളിന് പറത്തി കോഹ്‌ലി നാഴികക്കല്ലിൽ എത്തി. ടി 20 ഫോർമാറ്റിൽ ഏറ്റവും വേഗത്തിൽ 12K റൺസ് നേടിയ മൂന്നാമത്തെ കളിക്കാരൻ കൂടിയാണ് അദ്ദേഹം.12,000 […]

അവസാന ഓവറുകളിൽ തകർത്തടിച്ച് കർത്തികും ,റാവത്തും : ചെന്നൈക്ക് മുന്നിൽ 174 റൺസ് വിജയ ലക്ഷയവുമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ |IPL 2024

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഉത്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് മുന്നിൽ മുന്നിൽ 174 റൺസ് വിജയ ലക്ഷയവുമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ . 78 ന് 5 എന്ന നിലയിൽ തകർന്ന ബെംഗളൂരിവിനെ ആറാം വിക്കറ്റിൽ ഒത്തു ചേർന്ന ദിനേശ് കാർത്തിക്കും വിക്കറ്റ് കീപ്പർ അനുജ് റാവത്തും ചേർന്നാണ് മികച്ച സ്കോറിലെത്തിച്ചത്. റാവത് 25 പന്തിൽ നിന്നും 48 റൺസും ദിനേശ് കാർത്തിക് 26 പന്തിൽ നിന്നും 38 റൺസ് നേടി. ചെന്നൈക്ക് വേണ്ടി മുസ്തഫിസുർ […]

‘വേണ്ടത് 6 റൺസ്’ : ചെന്നൈക്കെതിരായ മത്സരത്തിൽ വമ്പൻ നേട്ടം സ്വന്തമാക്കാനൊരുങ്ങി വിരാട് കോലി | IPL 2024

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2024 സീസണിന് ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) ബാറ്റർ വിരാട് കോഹ്‌ലിയിലാണ് എല്ലവരുടെയും ശ്രദ്ധ. ടി20 ക്രിക്കറ്റിൽ വൻ നാഴികക്കല്ല് പിന്നിടുന്ന ആദ്യ ഇന്ത്യൻ താരമാകാൻ വിരാട് കോഹ്‌ലി ഒരുങ്ങിയിരിക്കുകയാണ്. ജനുവരിയിൽ അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20 മത്സരം മുതൽ വിരാട് കോഹ്‌ലി കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. വലംകൈയ്യൻ ബാറ്റർ അടുത്തിടെ ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ നിന്ന് വിട്ടുനിന്നത് അവരുടെ […]

‘ഐപിഎൽ 2024ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി എനിക്ക് 600 റൺസ് നേടാനാകും’: നിതീഷ് റാണ | IPL 2024

ഏറെക്കാലമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ ഭാഗമായ നിതീഷ് റാണ ഫ്രാഞ്ചൈസിക്ക് വേണ്ടി മികച്ച ഇന്നിംഗ്‌സുകൾ കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ അദ്ദേഹം അവരുടെ ക്യാപ്റ്റനായിരുന്നു. എന്നാൽ രണ്ട് തവണ ചാമ്പ്യൻമാർ അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ മികച്ച പ്രകടനം നടത്തുന്നതിൽ പരാജയപ്പെട്ടു. റെഗുലർ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. എന്നാൽ പുറംവേദന അനുഭവപ്പെടുന്നതിനാൽ അദ്ദേഹത്തിൻ്റെ ഫിറ്റ്‌നസ് സംബന്ധിച്ച് ആശങ്കയുണ്ട്. ഫ്രാഞ്ചൈസിയെ വീണ്ടും നയിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ റാണ പോസിറ്റീവായി മറുപടി പറഞ്ഞു.“ശ്രേയസ് അയ്യർ തിരിച്ചെത്തി, അവൻ ഫിറ്റാണ്. എന്നിരുന്നാലും, എന്നോട് വീണ്ടും […]

രോഹിത് ശർമ്മയെ മറികടന്ന് വിരാട് കോഹ്‌ലി ഓറഞ്ച് ക്യാപ്പ് നേടുമെന്ന് മൈക്കൽ വോൺ | IPL 2024

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് ചെപ്പോക്കിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ സിഎസ്‌കെ ആർസിബിയെ നേരിടും.ടൂർണമെൻ്റ് ആരംഭിക്കുന്നതിന് മുമ്പ് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ തൻ്റെ പ്രവചനങ്ങൾ പങ്കുവെച്ചു. പഞ്ചാബ് കിംഗ്‌സിൽ നിന്നുള്ള ലിയാം ലിവിംഗ്‌സ്റ്റണിനെ ടോപ്പ് സ്‌കോററായി അദ്ദേഹം ആദ്യം പരിഗണിച്ചിരുന്നുവെങ്കിലും ഇന്ത്യൻ സാഹചര്യങ്ങളിൽ അദ്ദേഹം എങ്ങനെ പ്രകടനം നടത്തുമെന്ന് സംശയമുണ്ടായിരുന്നു. കുറച്ച് ആലോചിച്ച ശേഷം ഐപിഎൽ 2024 ൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി വോൺ ആർസിബിയുടെ വിരാട് കോഹ്‌ലിയെ തിരഞ്ഞെടുത്തു. മുംബൈയുടെ […]

‘സമയം ശരിയാണെന്ന് അദ്ദേഹത്തിന് തോന്നി’: ക്യാപ്റ്റൻ സ്ഥാനം ഒഴിയാനുള്ള എംഎസ് ധോണിയുടെ തീരുമാനത്തെക്കുറിച്ച് സ്റ്റീഫൻ ഫ്ലെമിംഗ് | IPL 2024

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ 17-ാം പതിപ്പിന് മുന്നോടിയായി ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിച്ച് ടീമിൻ്റെ ചുമതല റുതുരാജ് ഗെയ്‌ക്‌വാദിന് കൈമാറിയത് എംഎസ് ധോണിയുടെ തീരുമാനമായിരുന്നുവെന്ന് ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ് വെളിപ്പെടുത്തി.കഴിഞ്ഞ വർഷത്തെ നല്ല സീസണിൻ്റെ പിൻബലത്തിൽ ഭാവിയിലേക്കുള്ള ഒരു കാഴ്ചപ്പാടോടെ ധോണി എടുത്ത തീരുമാനമായിരുന്നു അതെന്നും ഫ്ലെമിംഗ് പറഞ്ഞു. ഇതിന് മുൻപ് 2022ല്‍ ധോണി ചെന്നൈ ടീമിന്‍റെ നായക സ്ഥാനം ഒഴിഞ്ഞ് രവിന്ദ്ര ജഡേജയെ നായക സ്ഥാനം ഏല്‍പ്പിച്ചിരുന്നു. പക്ഷേ എട്ട് മത്സരങ്ങൾക്ക് […]