‘എന്‍റെ ചുമലില്‍ പിടിക്കാന്‍ അദ്ദേഹത്തിന്‍റെ ഒരു കൈ എപ്പോഴുമുണ്ടാകുമെന്ന് എനിക്കറിയാം’ : രോഹിത് ശർമയെക്കുറിച്ച് ഹർദിക് പാണ്ട്യ | IPL 2024
അഞ്ച് തവണ ഐപിഎൽ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് രോഹിത് ശർമ്മയെ മാറ്റി ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനായി നിയമിച്ചിരുന്നു. ഈ തീരുമാനം വലിയ വിവാദങ്ങൾക്ക് കാരണമായി തീരുകയും ചെയ്തിരുന്നു. ഇക്കാരണം കൊണ്ട് തന്നെ പുതിയ സീസണിന് മുമ്പായി ശരിക്കും പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തിലൂടെയാണ് മുംബൈ കടന്നു പോയി കൊണ്ടിരിക്കുന്നത്. ഗുജറാത്ത് ടൈറ്റൻസിനൊപ്പം ആദ്യ സീസണിൽ തന്നെ ഐപിഎൽ കിരീടം നേടിയ പാണ്ട്യ മുംബൈയിലും അത് ആവർത്തിക്കാനുള്ള ഒരുക്കത്തിലാണ്.അടുത്തിടെ നടന്ന പ്രീ-സീസൺ വാർത്താസമ്മേളനത്തിൽ പാണ്ഡ്യ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളെ അഭിസംബോധന ചെയ്തു.ക്യാപ്റ്റനായി […]