എംഎസ് ധോണിക്ക് 2-3 സീസണുകൾ കൂടി കളിക്കാനാകുമെന്ന് സിഎസ്‌കെ പേസർ ദീപക് ചാഹർ | IPL 2024
കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് എംഎസ് ധോണി സുഖം പ്രാപിച്ചുവെന്നും 42കാരന് 2 മുതൽ 3 വർഷം വരെ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) കളിക്കാനാകുമെന്നും ചെന്നൈ സൂപ്പർ കിംഗ്‌സ് ഫാസ്റ്റ് ബൗളർ ദീപക് ചാഹർ പറഞ്ഞു. 2023-ലെ സിഎസ്‌കെയുടെ ജൈത്രയാത്രയ്ക്ക് ശേഷം , 2024-ൽ ടി20 ടൂർണമെൻ്റ് കളിക്കാൻ താൻ തിരിച്ചെത്തുമെന്ന് ധോണി സ്ഥിരീകരിച്ചു.ഇത് സൂപ്പർ കിംഗ്‌സ് ആരാധകർക്ക് ആവേശം പകരുന്ന വാർത്തയായിരുന്നു. ഐപിഎല്ലിൽ എംഎസ് ധോണിയുടെ ഭാവി ഓരോ സീസണിലും ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. […]