ഐപിഎല്ലിൽ സച്ചിൻ ബേബി ഹൈദരാബാദിനായും വിഷ്ണു വിനോദ് പഞ്ചാബിനായി ജേഴ്സിയണിയും | IPL2025
കേരളത്തിന്റെ 12 താരങ്ങൾ ലേലപ്പട്ടികയിൽ ഇടം നേടിയിരുന്നെങ്കിലും ഐപിഎൽ കരാർ ലഭിച്ചത് മൂന്ന് താരങ്ങൾക്ക് മാത്രമാണ്. കേരള ക്യാപ്റ്റൻ സച്ചിൻ ബേബി ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടി കളിക്കും. വിറ്റഴിക്കപ്പെടാത്ത കളിക്കാരുടെ പട്ടികയിൽ നിന്ന് ഇടംകൈയ്യൻ ബാറ്ററെ അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് ഹൈദരാബാദ് ജിദ്ദയിൽ നടക്കുന്ന ഐപിഎൽ മെഗാ ലേലത്തിൻ്റെ അവസാന ദിവസം ടീമിൽ എടുത്തത്. ഐപിഎല്ലിൽ മുൻപ് രാജസ്ഥാൻ റോയൽസ്, ആർസിബി ടീമുകൾക്കായി സച്ചിൻ കളിച്ചിട്ടുണ്ട്.സൽമാൻ നിസാർ, അബ്ദുൾ ബാസിത്ത്, സന്ദീപ് വാര്യർ […]