‘ഹൈദരാബാദിന്റെ സ്പിന്നർമാരെ നേരിടാൻ തൻ്റെ ബാറ്റർമാർക്ക് ഒരു വഴിയും കണ്ടെത്താൻ കഴിഞ്ഞില്ല’ : സഞ്ജു സാംസൺ | IPL2024 | Sanju Samson
രാജസ്ഥാൻ റോയൽസിനെതിരെയുള്ള രണ്ടാം ക്വാളിഫയര്‍ വിജയിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഐപിഎല്‍ ഫൈനലില്‍ എത്തിയിരിക്കുകയാണ്. നാളെ നടക്കുന്ന ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായി ഹൈദരാബാദ് ഏറ്റുമുട്ടും. ഇന്നലെ നടന്ന മത്സരത്തിൽ 36 റണ്‍സിന്റെ വിജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത അവര്‍ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോര്‍ ഉയര്‍ത്തി. വിജയം തേടിയിറങ്ങിയ സഞ്ജുവിനും സംഘത്തിനും 7 വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സില്‍ എത്താനെ സാധിച്ചുള്ളു.മത്സരത്തിൽ രാജസ്ഥാൻ റോയൽസ് തോറ്റതിന് ശേഷം, […]