രാജസ്ഥാൻ റോയൽസ് നായകനെന്ന നിലയിൽ ഇതിഹാസ താരം ഷെയ്ൻ വോണിൻ്റെ റെക്കോർഡിനൊപ്പമെത്തി സഞ്ജു സാംസൺ | Sanju Samson
ഇന്നലെ ആർസിബിക്കെതിരെയുള്ള വിജയത്തോടെ രാജസ്ഥാൻ റോയൽസിൻ്റെ ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയവരുടെ പട്ടികയിൽ ഇതിഹാസ താരം ഷെയിൻ വോണിന്റെ റെക്കോർഡിന് ഒപ്പമെത്തിയിരിക്കുകയാണ് സഞ്ജു സാംസൺ.ഷെയ്ൻ വോണും സഞ്ജു സാംസണും രാജസ്ഥാൻ ക്യാപ്റ്റനെന്ന നിലയിൽ 31 വിജയങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. അഹമ്മദാബാദിൽ നടന്ന ഐപിഎൽ എലിമിനേറ്ററിൽ നാല് വിക്കറ്റിന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ പുറത്താക്കിയതിന് ശേഷം റോയൽസ് നായകനെന്ന നിലയിൽ സാംസൺ തൻ്റെ 31-ാം വിജയം രേഖപ്പെടുത്തി.ഇതിഹാസ ഓസ്‌ട്രേലിയൻ സ്പിന്നറായ വോൺ, തൻ്റെ തന്ത്രപരമായ മിടുക്കും തീക്ഷ്ണമായ […]