4 ഓവറിൽ 66 റൺസ് വഴങ്ങിയിട്ടും മലയാളി താരത്തിന്റെ ഐപിഎൽ റെക്കോർഡ് മറികടക്കാൻ ക്വേന മാഫക്കക്ക് സാധിച്ചില്ല | IPL 2024
ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ ചരിത്രത്തിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മുംബൈ ഇന്ത്യൻസ് താരമായി ക്വേന മഫാക്ക മാറിയിരിക്കുകയാണ് . എന്നാൽ 17 കാരനായ ദക്ഷിണാഫ്രിക്കൻ പേസർ എന്നും മറക്കാൻ ആഗ്രഹിക്കുന്ന മത്സരമാണ് ഇന്നലെ സൺറൈസേഴ്‌സ് ഹൈദെരാബാദിനെതിരെ നടന്നത്.വെറും 17 വയസ്സും 354 ദിവസവും പ്രായമുള്ള ദക്ഷിണാഫ്രിക്കൻ ഇടംകൈയ്യൻ പേസർ നാല് ഓവറിൽ നിന്ന് 66 റൺസ് ആണ് വഴങ്ങിയത്. ദക്ഷിണാഫ്രിക്കയുടെ അണ്ടർ 19 ലോകകപ്പ് ഹീറോയായ മഫാക്ക, തൻ്റെ രണ്ടാം ഓവറിൽ 22 റൺസാണ് […]