ഐപിഎല്ലിലെ അവസാന മത്സരത്തിൽ രോഹിത് ശർമ്മ സ്റ്റാൻഡിംഗ് ഓവേഷൻ നൽകി മുംബൈ ഇന്ത്യൻസ് ആരാധകർ | IPL2024 | Rohit Sharma
മുംബൈയിൽ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെതിരായ മത്സരത്തിനിടെ 38 പന്തിൽ 68 റൺസെടുത്ത രോഹിത് ശർമ്മ ഇന്ത്യൻ പ്രീമിയർ ലീഗ് 2024 മികച്ച രീതിയിൽ അവസാനിപ്പിച്ചിരിക്കുകയാണ്.സീസണിലെ അവസാന മത്സരത്തിൽ ടീം 18 റൺസിൻ്റെ തോൽവി നേരിട്ടതിനാൽ ഇന്നിംഗ്‌സ് മുംബൈയെ സഹായിച്ചില്ലെങ്കിലും, അമേരിക്കയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി രോഹിത് ഫോമിലേക്ക് മടങ്ങുന്നത് ആരാധകർക്ക് വലിയ ആശ്വാസമായിരിക്കും. മുംബൈ ഇന്ത്യൻസിനായി വിവാദങ്ങൾ നിറഞ്ഞ സീസണിൽ, രോഹിത് ശർമ്മയും ബാറ്റ് കൊണ്ട് സ്ഥിരതയില്ലാത്ത പ്രകടനമാണ് പുറത്തെടുത്തത്.ചിരവൈരികളായ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ സെഞ്ചുറി […]