‘ഏറ്റവും മികച്ച ക്രിക്കറ്റ് കളിച്ചാൽ ഞങ്ങളെ തോൽപ്പിക്കുക പ്രയാസമാണ്, കാര്യങ്ങൾ മാറ്റാൻ ഒരു മികച്ച ഗെയിം മതി ‘ : രാജസ്ഥാൻ റോയൽസ് ബൗളിംഗ് കോച്ച് ഷെയ്ൻ ബോണ്ട് | IPL2024
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബ് കിങ്‌സ് അഞ്ചു വിക്കറ്റിന് രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തി. രാജസ്ഥാന്റെ തുടർച്ചയായ നാലാം പരാജയമായിരുന്നു പഞ്ചാബിനെതിരെയുള്ളത്. തുടർച്ചയായ തോൽവികളിൽ താൻ നിരാശനാണെന്ന് രാജസ്ഥാൻ റോയൽസ് ബൗളിംഗ് കോച്ച് ഷെയ്ൻ ബോണ്ട് പറഞ്ഞു. സീസണിലെ പിഴവുകളില്ലാത്ത ആദ്യ പകുതി ആസ്വദിച്ചതിന് ശേഷം തുടർച്ചയായ തോൽവികളാണ് സഞ്ജുവിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ ഏറ്റുവാങ്ങിയത്. ഒരു തോൽവി കൂടി നേരിട്ടാൽ ഒരു സീസണിൽ തുടർച്ചയായ ഏറ്റവും കൂടുതൽ തോൽവികൾ എന്ന റെക്കോർഡിന് ഒപ്പം രാജസ്ഥാൻ […]