‘വിരാട് കോഹ്‌ലിയെ ദൈവമാണെന്ന് ആളുകൾ കരുതുന്നത്’ : നവജ്യോത് സിംഗ് സിദ്ധു | Virat Kohli | IPL2024
തൻ്റെ സ്‌ട്രൈക്ക് റേറ്റിനെയും മധ്യ ഓവറുകളിൽ സ്പിന്നർമാരെ നേരിടാനുള്ള കഴിവില്ലായ്മയെക്കുറിച്ചും വിമർശനം ഉയർന്നു വന്നപ്പോൾ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ബാറ്റർ വിരാട് കോഹ്‌ലി ഒന്നും മിണ്ടിയില്ല. എന്നാൽ ഞായറാഴ്ച ബംഗളൂരു ടീം ഗുജറാത്ത് ടൈറ്റൻസിനെ തോൽപ്പിച്ചതിന് പിന്നാലെ കോലി വിമർശകർക്ക് നേരെ ആഞ്ഞടിച്ചു. മത്സരത്തിൽ കോഹ്‌ലി 44 പന്തിൽ 70 റൺസ് നേടി പുറത്താവാതെ നിന്നു. ബോക്‌സിൽ ഇരുന്നുകൊണ്ട് ‘വിദഗ്‌ദ്ധ അഭിപ്രായങ്ങൾ’ പറയുന്നവരെ അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു. കഴിഞ്ഞ മത്സരത്തിന് ശേഷം മുൻ ഇന്ത്യൻ താരം […]