ബുംറയെ പോലും വെറുതെവിട്ടില്ല , മുംബൈ ഇന്ത്യൻസിനെതിരെ 15 പന്തിൽ അർദ്ധ സെഞ്ച്വറിയുമായി ജേക്ക് ഫ്രേസർ-മക്ഗുർക്ക് | IPL2024
ഇന്ത്യൻ പ്രീമിയർ ലീഗിൽ മറ്റൊരു അതിവേഗ അർധസെഞ്ചുറിയുമായി ഡൽഹി ക്യാപ്റ്റൽസ് യുവ താരം ജേക്ക് ഫ്രേസർ-മക്ഗുർക്ക്. ഇന്ന് അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ മുംബൈ ഇൻഡ്യസിനെതിരെ നടന്ന മത്സരത്തിൽ ഫ്രേസർ-മക്ഗുർക്ക് 15 പന്തിൽ അർദ്ധ സെഞ്ച്വറി നേടി.സീസണിലെ ഏറ്റവും വേഗമേറിയ അർദ്ധ സെഞ്ച്വറി എന്ന തന്റെ റെക്കോർഡിന് ഒപ്പമെത്തി. സൺറൈസേഴ്സിനെതിരെ താരം 15 പന്തിൽ നിന്നും അർധസെഞ്ചുറി നേടിയിരുന്നു.ടി20 ക്രിക്കറ്റിൻ്റെ ചരിത്രത്തിൽ 15-ഓ അതിൽ താഴെയോ പന്തിൽ ഫിഫ്റ്റി തികയ്ക്കുന്ന മൂന്നാമത്തെ കളിക്കാരനായി ഫ്രേസർ-മക്ഗുർക്ക്. ഫ്രേസർ-മക്‌ഗുർക്കിന് പുറമെ ആന്ദ്രെ […]