ചെപ്പോക്കിലെ തകർപ്പൻ സെഞ്ചുറിയോടെ ഐപിഎല്ലിൽ ചരിത്രനേട്ടം സ്വന്തമാക്കി മാർക്കസ് സ്റ്റോയിനിസ് | IPL2024 | Marcus Stoinis
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ്.എം എ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിൽ ആറ് വിക്കറ്റിനാണ് ലഖ്നൗ വിജയം നേടിയെടുത്തത്. ചെന്നൈ മുന്നോട്ടുവെച്ച 211 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ലഖ്നൗ മാർക്കസ് സ്റ്റോയിനിസ് നേടിയ സെഞ്ചുറിയുടെ പിൻബലത്തിൽ മറികടക്കുകയായിരുന്നു.63 പന്തിൽ 124 റൺസെടുത്ത സ്റ്റോയിനിസാണ് ലഖ്നോവിനെ ലക്ഷ്യത്തിലെത്തിച്ചത്. ആറു സിക്സുകളും 13 ഫോറുകളും ഉൾപ്പെടുന്നതായിരുന്നു താരത്തിന്‍റെ അപരാജിത […]