‘ആ തീരുമാനം തെറ്റായിരുന്നു’ : രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണെ വിമർശിച്ച് ആരാധകർ | IPL2024
ഇന്ത്യൻ പ്രീമിയർ ലീഗിൽ അവസാന പന്ത് വരെ നീണ്ട ആവേശകരമായ മത്സരത്തില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രണ്ടു വിക്കറ്റിന്റെ തകർപ്പൻ ജയമാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്.ഒരു ഘട്ടത്തില്‍ കൈവിട്ട മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറിയോടെ ജോസ് ബട്ട്‌ലര്‍ തിരിച്ചുപിടിക്കുകയായിരുന്നു. കൊല്‍ക്കത്ത ഉയര്‍ത്തിയ 224 റണ്‍സ് വിജയലക്ഷ്യം എട്ടു വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടന്നു. മത്സരത്തിൽ വിജയം നേടിയെങ്കിലും റോയൽസ് ടീമും ക്യാപ്റ്റൻ സഞ്ജുവും എടുത്ത തീരുമാങ്ങൾക്കെതിരെ വിമര്ശനം ഉയർന്നിരിക്കുകയാണ്. 224 എന്ന കൂറ്റൻ വിജയ ലക്‌ഷ്യം പിന്തുടരുന്നതിടയിൽ എന്തിനാണ് […]