‘എംഎസ് ധോണി നമ്പർ 1, ദിനേശ് കാർത്തിക് നമ്പർ 2 ‘: ഡെത്ത് ഓവറിലെ ഏറ്റവും അപകടകാരിയായ രണ്ട് ബാറ്റർമാരുടെ പേര് പറഞ്ഞ് മുൻ ഇന്ത്യൻ താരം | IPL2024
ഇന്ത്യൻ പ്രീമിയർ ലീഗ് 2024 ന് ശേഷം വിരമിക്കാൻ സാധ്യതയുള്ള ദിനേശ് കാർത്തിക് റോയൽ ചലഞ്ചേഴ്‌സ് ബംഗളുരുവിന് വേണ്ടി ബാറ്റ് കൊണ്ട് സ്വപ്‌നതുല്യമായ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.പതിനേഴാം സീസണിൽ ഒരു മത്സരം മാത്രമാണ് ആർസിബി ജയിച്ചതെങ്കിലും കാർത്തിക് ഗംഭീര പ്രകടനമാണ് പുറത്തെടുത്തത്. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ ഉയർന്ന സ്‌കോറിങ് ഗെയിമിൽ 35 പന്തിൽ 7 സിക്‌സറുകളും 5 ബൗണ്ടറികളും സഹിതം 83 റൺസാണ് അദ്ദേഹം അടിച്ചുകൂട്ടിയത്.288 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആര്സിബിക്ക് വേണ്ടി ഫാഫ് ഡു പ്ലെസിസും (62) വിരാട് […]