‘500 സിക്സുകൾ’ : ടി 20 ക്രിക്കറ്റിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമായി രോഹിത് ശർമ്മ | Rohit Sharma | IPL2024
ഇന്ത്യൻ ക്യാപ്റ്റനും മുൻ മുംബൈ ഇന്ത്യൻസ് നായകനുമായ രോഹിത് ശർമ്മ ഇന്നലെ ചെന്നൈ സൂപ്പർ കിങ്സിനെതിരെ തകർപ്പൻ സെഞ്ച്വറി നേടിയെങ്കിലും തന്റെ ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍കിംഗ്‌സ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സാണ് എടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് മാത്രമെ നേടാനായുള്ളൂ. സെഞ്ച്വറി നേടി രോഹിത് ശര്‍മ്മ (105) പൊരുതിയെങ്കിലും വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. […]