വിജയവഴിയിൽ തിരിച്ചെത്താൻ സഞ്ജുവിന്റെ രാജസ്ഥാൻ ഇന്നിറങ്ങുന്നു ,എതിരാളികൾ പഞ്ചാബ് | IPL2024
ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ 17-ാം സീസണിലെ 27-ാം മത്സരത്തിൽ പഞ്ചാബ് കിംഗ്‌സ് രാജസ്ഥാൻ റോയൽസിനെ നേരിടും.പഞ്ചാബിന്റെ ഹോം ഗ്രൗണ്ടായ മൊഹാലിയില്‍ വൈകിട്ട് 7.30നാണ് മത്സരം.തോൽവിയുടെ പശ്ചാത്തലത്തിലാണ് ഇരു ടീമുകളും ഈ മത്സരത്തിനിറങ്ങുന്നത്.കഴിഞ്ഞ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഏറ്റുവാങ്ങേണ്ടിവന്ന പരാജയത്തിന്റെ ക്ഷീണം തീര്‍ക്കാനായിരിക്കും സഞ്ജു എതിരാളികളുടെ തട്ടകത്തില്‍ ഇറങ്ങുക. ഐപിഎല്ലില്‍ നാല് മത്സരങ്ങളും വിജയിച്ച രാജസ്ഥാന്‍ സീസണിലെ ആദ്യ പരാജയമാണ് ടൈറ്റന്‍സിനെതിരെ വഴങ്ങിയത്.പഞ്ചാബ് സൺറൈസേഴ്‌സ് ഹൈദരാബാദിനോട് രണ്ട് റൺസിന് പരാജയപ്പെട്ടപ്പോൾ, രാജസ്ഥാനും ഗുജറാത്ത് ടൈറ്റൻസിനോട് മൂന്ന് വിക്കറ്റിന് പരാജയപ്പെട്ടു.രാജസ്ഥാൻ്റെ […]