2024 ലെ ആദ്യ തോൽവിക്ക് പിന്നാലെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണ് പിഴ ചുമത്തി ബിസിസിഐ |Sanju Samson
ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള രാജസ്ഥാൻ റോയൽസിന്റെ തോൽവിയിൽ ക്യാപ്റ്റൻ സഞ്ജു സാംസൺ വളരെ നിരാശനായി കാണപ്പെട്ടു.15-ാം ഓവർ വരെ രാജസ്ഥാന്റെ കൈവശദമായിരുന്നു മത്സരം ഉണ്ടായിരുന്നത്. എന്നാൽ ഷാരൂഖ് ഖാൻ, രാഹുൽ ടെവാട്ടിയ, റാഷിദ് ഖാൻ എന്നിവരുടെ സെൻസേഷണൽ ഹിറ്റിംഗ് RR-നെ കളിയിൽ നിന്ന് പുറത്താക്കുക മാത്രമല്ല, അവരുടെ ടീമിൻ്റെ മൂന്നാം വിജയവും രേഖപ്പെടുത്തുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു.20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് ലക്ഷ്യത്തിലെത്തി. […]