‘ഇത് ശരിയല്ല’ : മുംബൈ ഇന്ത്യൻസിലേക്കുള്ള ഹാർദിക് പാണ്ഡ്യയുടെ തിരിച്ചുവരവിനെ ചോദ്യം ചെയ്ത് ആകാശ് ചോപ്ര | Hardik Pandya
സസ്പെൻസ് നിറഞ്ഞ ഊഹാപോഹങ്ങൾക്ക് ശേഷം ഐപിഎൽ 2024 ലേലത്തിന് മുന്നോടിയായി ഗുജറാത്ത് ടൈറ്റൻസ് അവരുടെ ക്യാപ്റ്റനും സ്റ്റാർ ഓൾറൗണ്ടറുമായ ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസിലേക്ക് ട്രേഡ് ചെയ്തിരിക്കുകയാണ്. എന്നാൽ പാണ്ഡ്യ ഇന്ത്യയുടെ ടി20 ക്യാപ്റ്റനാണെന്നും മുംബൈയെ നയിക്കാത്തത് ശരിയല്ലെന്നും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര പറഞ്ഞു. “ക്യാപ്റ്റനാകാൻ ആഗ്രഹിച്ചതിനാലാണ് ഹർദിക് മുംബൈ വിട്ടത്, അദ്ദേഹം ഗുജറാത്തിൽ പോവുകയും ഇന്ത്യൻ ക്യാപ്റ്റനായി മാറുകയും ചെയ്തു.ഹർദിക് ഇപ്പോൾ ഒരു ഫ്രാഞ്ചൈസി ക്യാപ്റ്റനായിരിക്കില്ല, പക്ഷേ അദ്ദേഹത്തിന് ഇപ്പോഴും ഇന്ത്യയുടെ […]