രോഹിത് ശർമ്മയടക്കം മൂന്ന് മുംബൈ ഇന്ത്യൻസ് താരങ്ങളെ ഗോൾഡൻ ഡക്കിന് പുറത്താക്കി ട്രെന്റ് ബോൾട്ട് | IPL 2024 | Trent Boult
വാങ്കഡെ സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യൻസിന് തകർച്ച.രോഹിത് ശർമ്മയുടെ മോശം ഫോം തുടരുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.മുൻ മുംബൈ ഇന്ത്യൻസ് നായകനെ ട്രെൻ്റ് ബോൾട്ട് ഗോൾഡൻ ഡക്കിന് പുറത്താക്കി. ആദ്യ ഓവറിലെ അഞ്ചാം പന്തിൽ പൂജ്യം റൺസ് നേടിയ രോഹിത് ശർമ്മയെ ബോൾട്ട് ക്യാപ്റ്റൻ സഞ്ജു സാംസന്റെ കൈകളിലെത്തിച്ചു. ഐപിഎല്ലിൽ രോഹിത് ശർമ്മയെ ബോൾട്ട് പുറത്താക്കുന്നത് ഇത് രണ്ടാം തവണയാണ്. തൊട്ടടുത്ത പന്തിൽ നമൻ ധിറിനെയും ബോൾട്ട് ഗോൾഡൻ ഡക്കിൽ പുറത്താക്കി.ഇന്ന് […]