‘ഫെയർപ്ലേ അവാർഡ് മാത്രമല്ല, ഓസ്കാർ അവാർഡും കൊടുക്കണം’ : വിരാട് കോഹ്‌ലി-ഗൗതം ഗംഭീർ ആലിംഗനത്തെക്കുറിച്ച് സുനിൽ ഗാവസ്‌കർ | IPL2024
എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവും തമ്മിലുള്ള ഐപിഎൽ 2024 മത്സരത്തിനിടെ ഗൗതം ഗംഭീർ വിരാട് കോഹ്‌ലിയുടെ അടുത്തേക്ക് വരുന്ന കാഴ്ച ക്യാമറയിൽ പതിഞ്ഞപ്പോൾ ക്രിക്കറ്റ് ലോകം അത്ഭുതപ്പെട്ടു. കാരണം ഇരുവരും തമ്മിലുള്ള ബന്ധം അത്ര സുഗത്തിലല്ല മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്. 2013ലെ ഐപിഎൽ മത്സരത്തിനിടെയാണ് ഇരുവരും തമ്മിൽ ആദ്യമായി തർക്കമുണ്ടായത്. 2016-ൽ മറ്റൊരു തർക്കമുണ്ടായി. 7 വർഷത്തിന് ശേഷം, കഴിഞ്ഞ സീസണിൽ ലഖ്‌നൗവിൽ ഇരുവരും തമ്മിൽ വീണ്ടും തർക്കമുണ്ടായി.ഇന്നലെ രാത്രി […]