‘സഞ്ജു വളരെ സ്പെഷ്യലാണ്’ , പ്രത്യേക കഴിവില്ലെങ്കിൽ ഇത്തരമൊരു ഷോട്ട് കളിക്കാൻ കഴിയില്ല : സഞ്ജു സാംസണിൻ്റെ ബാറ്റിങ്ങിനെ പ്രശംസിച്ച് ഇർഫാൻ പത്താൻ | IPL 2024 | Sanju Samson
ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെതിരെ രാജസ്ഥാൻ റോയൽസിനായി മിന്നുന്ന ഇന്നിങ്സ് കളിച്ച ക്യാപ്റ്റൻ സഞ്ജു സാംസണെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. രാജസ്ഥാൻ എതിരാളികളായ ലക്‌നോവിന് മുന്നിൽ 194 റൺസ് വിജയലക്ഷ്യം വെച്ചപ്പോൾ സാംസൺ 52 പന്തിൽ 82 റൺസ് നേടി പുറത്താകാതെ നിന്നു.കെ.എൽ രാഹുലിനെയും സംഘത്തെയും 173/6 എന്ന നിലയിൽ ഒതുക്കി 20 റൺസിൻ്റെ വിജയം രാജസ്ഥാൻ രേഖപ്പെടുത്തി. സ്റ്റാർ സ്‌പോർട്‌സിലെ ഒരു ചർച്ചയ്‌ക്കിടെ സാംസണിൻ്റെ ഇന്നിങ്സിനെക്കുറിച്ച് ചിന്തകളെക്കുറിച്ച് പത്താനോട് ചോദിച്ചു.ഇന്ത്യൻ ഓൾറൗണ്ടർ മൊഹ്‌സിൻ ഖാൻ്റെ ബൗളിംഗിൽ […]