‘മഹി ഭായിയിൽ നിന്നാണ് ഞാൻ ഗെയിമുകൾ ഫിനിഷ് ചെയ്യാൻ പഠിച്ചത്’ : ശിവം ദുബെ | IPL 2024
വെള്ളിയാഴ്ച ചെന്നൈയിലെ ചെപ്പോക്കിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് 2024 ലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് എട്ട് പന്തുകൾ ശേഷിക്കെ ആറ് വിക്കറ്റിന് റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ പരാജയപെടുത്തിയിരുന്നു. 37 പന്തിൽ 66 റൺസിൻ്റെ പുറത്താകാത്ത കൂട്ടുകെട്ട് പടുത്തുയർത്തിയ ശിവം ദുബെയും രവീന്ദ്ര ജഡേജയും ചേർന്നാണ് ചെന്നൈയെ വിജയത്തിലെത്തിച്ചത്. മത്സരശേഷം സംസാരിച്ച ദുബെ താനും ജഡേജയും കഴിഞ്ഞ സീസണിലെ ഫൈനലിലെ കൂട്ടുകെട്ട് ഇപ്പോഴും തുടരുകയെന്ന് തമാശയായി പറഞ്ഞു.ഐപിഎൽ 2023ൽ ദുബെയും […]