‘സമയം ശരിയാണെന്ന് അദ്ദേഹത്തിന് തോന്നി’: ക്യാപ്റ്റൻ സ്ഥാനം ഒഴിയാനുള്ള എംഎസ് ധോണിയുടെ തീരുമാനത്തെക്കുറിച്ച് സ്റ്റീഫൻ ഫ്ലെമിംഗ് | IPL 2024
ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ 17-ാം പതിപ്പിന് മുന്നോടിയായി ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിച്ച് ടീമിൻ്റെ ചുമതല റുതുരാജ് ഗെയ്‌ക്‌വാദിന് കൈമാറിയത് എംഎസ് ധോണിയുടെ തീരുമാനമായിരുന്നുവെന്ന് ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ് വെളിപ്പെടുത്തി.കഴിഞ്ഞ വർഷത്തെ നല്ല സീസണിൻ്റെ പിൻബലത്തിൽ ഭാവിയിലേക്കുള്ള ഒരു കാഴ്ചപ്പാടോടെ ധോണി എടുത്ത തീരുമാനമായിരുന്നു അതെന്നും ഫ്ലെമിംഗ് പറഞ്ഞു. ഇതിന് മുൻപ് 2022ല്‍ ധോണി ചെന്നൈ ടീമിന്‍റെ നായക സ്ഥാനം ഒഴിഞ്ഞ് രവിന്ദ്ര ജഡേജയെ നായക സ്ഥാനം ഏല്‍പ്പിച്ചിരുന്നു. പക്ഷേ എട്ട് മത്സരങ്ങൾക്ക് […]