‘മുംബൈ ഇന്ത്യൻസിന് കനത്ത തിരിച്ചടി’ : സ്റ്റാർ ബാറ്റർ സൂര്യകുമാർ യാദവിന് ആദ്യ മത്സരങ്ങൾ നഷ്ടപ്പെടും | IPL 2024
റിപ്പോർട്ടുകൾ പ്രകാരം, മാർച്ച് 24 ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ശുബ്മാൻ ഗില്ലിൻ്റെ ഗുജറാത്ത് ടൈറ്റൻസുമായി മുംബൈ ഇന്ത്യൻസിൻ്റെ ഈ സീസണിലെ ആദ്യ മത്സരം സൂര്യകുമാർ യാദവിന് നഷ്ടപ്പെടും.കളിക്കാനുള്ള അനുമതി നാഷണൽ ക്രിക്കറ്റ് അക്കാദമി (എൻസിഎ) നിഷേധിചിരിക്കുകയാണ്. ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റനായിരിക്കുമ്പോൾ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ഐ പരമ്പരയ്ക്ക് ശേഷം പരിക്ക് മൂലം താരം ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുകയാണ്. അതിനുശേഷം സൂര്യ കളത്തിലിറങ്ങിയിട്ടില്ല, കൂടാതെ സ്പോർട്സ് ഹെർണിയ ശസ്ത്രക്രിയയ്ക്കും വിധേയനായി. ഐപിഎൽ 2024-ൽ അദ്ദേഹം ഫിറ്റ്‌നസ് നേടുമെന്ന് […]