Browsing category

World Cup 2023

‘2011 ലെ സംഭവങ്ങൾ 2023 ൽ ആവർത്തിക്കുമ്പോൾ’ : 12 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് ഇന്ത്യ സ്വന്തമാക്കുമോ ? |World Cup 2023

ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ മികച്ച പ്രകടനമാണ് തുടർന്നുകൊണ്ടിരിക്കുന്നത്. ഇതുവരെ കളിച്ച 5 മത്സരങ്ങളിലും വിജയിച്ച ഇന്ത്യ, ഇപ്പോൾ വലിയ ആത്മവിശ്വാസത്തിലാണ്. അവസാനമായി, 2011-ലാണ് ഇന്ത്യ ലോകകപ്പ് ഉയർത്തിയത്. 12 വർഷങ്ങൾക്ക് ശേഷം ഇപ്പോൾ വീണ്ടും ഇന്ത്യയിൽ ലോകകപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യ അവസാനമായി ലോകകപ്പ് ജേതാക്കളായ ടൂർണമെന്റിന് സാമ്യതയുള്ള നിരവധി കാര്യങ്ങളാണ് ഇത്തവണ നടന്നുകൊണ്ടിരിക്കുന്നത്. 2011-ൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ വിരാട് കോഹ്ലി സെഞ്ച്വറി നേടിയിരുന്നു, സമാനമായി പുരോഗമിക്കുന്ന ലോകകപ്പിലും ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിൽ കോഹ്ലി സെഞ്ച്വറി നേടിയിരിക്കുകയാണ്. 2011-ൽ […]

ഹാർദിക് പാണ്ഡ്യയുടെ പരിക്ക് സൂര്യകുമാർ യാദവിന് അനുഗ്രഹമായി മാറുമ്പോൾ |Suryakumar Yadav |World Cup 2023

ഐസിസി ലോകകപ്പിൽ ഇന്ത്യൻ പ്ലേയിംഗ് ഇലവനിൽ തന്റെ മുദ്ര പതിപ്പിക്കാൻ സൂര്യകുമാർ യാദവിന് അവസരങ്ങൾ കൂടി ലഭിക്കും എന്നുറപ്പായിരിക്കുകയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ കണങ്കാലിനേറ്റ പരിക്കിൽ നിന്ന് ഇതുവരെ മോചിതനായിട്ടില്ല.കൂടാതെ മെൻ ഇൻ ബ്ലൂവിനായി രണ്ട് മത്സരങ്ങൾ കൂടി നഷ്ടമാകാൻ സാധ്യതയുണ്ട്. പാണ്ട്യയുടെ പരിക്ക് സൂര്യകുമാറിന് അനുഗ്രഹമായി മാറിയിരിക്കുകയാണ്.ബംഗ്ലാദേശ് മത്സരത്തിലാണ് ഹാർദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റത്. സൂര്യകുമാർ യാദവ് കിവീസിനെതിരെ കളിച്ചെങ്കിലും 2 റൺസ് മാത്രമെടുത്ത് നിർഭാഗ്യകരമായ റണ്ണൗട്ടിന് ഇരയായി. എന്നാൽ […]

‘ഈ ചിന്തയാണ് എന്നെ ഇത്രയും കാലം കളിക്കാനും മികച്ച പ്രകടനം നടത്താനും പ്രേരിപ്പിച്ചത് ‘ : വിരാട് കോലി |Virat Kohli

മികവിന്റെ നിർവചനം എന്താണെന്ന് തനിക്കറിയില്ലെന്നും എല്ലാ മത്സരത്തിലും തന്റെ പ്രകടനം മെച്ചപ്പെടുത്താൻ മാത്രമാണ് ശ്രമിക്കുന്നതെന്നും ഇന്ത്യൻ ബാറ്റിംഗ് താരം വിരാട് കോഹ്‌ലി അഭിപ്രായപ്പെട്ടു. ആധുനിക ക്രിക്കറ്റിലെ മഹാന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന കോലി 2023 ഏകദിന ലോകകപ്പിലെ തന്റെ റൺ സ്കോറിലൂടെ അത് തെളിയിച്ചു. അഞ്ച് കളികളിൽ നിന്ന് 354 റൺസ് നേടിയ താരം മിന്നുന്ന ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.ഓസ്‌ട്രേലിയയ്‌ക്കെതിരെ നിർണായകമായ 85 റൺസ് നേടിയാണ് കോഹ്‌ലി ലോകകപ്പ് തുടങ്ങിയത്. അഫ്ഗാനിസ്ഥാനെതിരെ 55 റൺസും ബംഗ്ലാദേശിനെതിരെ 103 റൺസും നേടി.ന്യൂസിലൻഡിനെതിരെ […]

ലോകകപ്പിലെ എക്കാലത്തെയും വേഗമേറിയ സെഞ്ച്വറിയുമായി ഗ്ലെൻ മാക്‌സ്‌വെൽ|Glenn Maxwell 

ന്യൂഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നെതർലൻഡ്‌സിനെതിരെ ലോകകപ്പിലെ എക്കാലത്തെയും വേഗതയേറിയ സെഞ്ച്വറി നേടിയിരിക്കുകയാണ് ഓസ്‌ട്രേലിയൻ ബാറ്റർ ഗ്ലെൻ മാക്‌സ്‌വെൽ.40 പന്തുകളിൽ നിന്നാണ് മാക്‌സ്‌വെൽ മൂന്നക്കത്തിലെത്തിയത്. നേരത്തെ ശ്രീലങ്കയ്‌ക്കെതിരെ 49 പന്തിൽ സെഞ്ച്വറി നേടിയ ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മർക്രമിന്റെ റെക്കോർഡാണ് മാക്‌സ്‌വെൽ തകർത്തത്.39-ാം ഓവറിൽ ഓസ്‌ട്രേലിയൻ സ്കോർ 266/4 എന്ന നിലയിൽ നിൽക്കുമ്പോഴാണ് മാക്‌സ്‌വെൽ ക്രീസിലെത്തുന്നത്.ബൗണ്ടറികളും സിക്‌സറുകളും പറത്തി മാക്‌സ്‌വെൽ ഒറ്റയ്ക്ക് ഓസീസിനെ 350 കടത്തി.ഓസ്‌ട്രേലിയൻ മധ്യനിര ബാറ്റർ തന്റെ സ്റ്റൈലിഷ് സ്‌കൂപ്പുകളും റിവേഴ്‌സ് സ്വീപ്പുകളും ഇന്നിംഗ്‌സിൽ […]

ഏകദിന ബാറ്റിംഗിൽ ബാബർ അസമിന്റെ ഒന്നാം സ്ഥാനം തെറിക്കും ,ശുഭ്മാൻ ഗിൽ തൊട്ടടുത്ത് |Shubman Gill

എംആർഎഫ് ടയേഴ്‌സ് ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള ബാബർ അസമിന്റെ ലീഡ് വെറും ആറ് റേറ്റിംഗ് പോയിന്റായി ചുരുങ്ങിയിരിക്കുകയാണ്. ഇന്ത്യൻ ഓപ്പണിങ് ബാറ്റർ ശുഭ്‌മാൻ ഗില്ലിന് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്താനുള്ള മികച്ച അവസരമാണ് വന്നു ചേർന്നിരിക്കുന്നത്.ലോകകപ്പ് ക്രിക്കറ്റിൽ ഇതുവരെ അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്ന് 157 റൺസ് നേടിയ ബാബർ അസം 829 റേറ്റിംഗ് പോയിന്റാണ് നേടിയത്. മൂന്ന് മത്സരങ്ങളിൽ നിന്ന് 95 റൺസ് നേടിയ ശുഭ്മാൻ ഗില്ലിന് 823 റേറ്റിംഗ് പോയിന്റുണ്ട്.ഫോമിലുള്ള ദക്ഷിണാഫ്രിക്കൻ ക്വിന്റൺ ഡി […]

‘വിരാടിനെക്കുറിച്ച് കൂടുതലൊന്നും പറയാനില്ല’ : ന്യൂസിലൻഡിനെതിരെയുള്ള കോലിയുടെ ഇന്നിങ്സിനെക്കുറിച്ച് രോഹിത് ശർമ്മ |World Cup 2023

ഏകദിന ഓവർ ക്രിക്കറ്റിൽ ചേസ് ചെയ്യാനുള്ള വിരാട് കോഹ്‌ലിയുടെ അസാധാരണമായ കഴിവ് സമാനതകളില്ലാത്തതാണ്. അത്കൊണ്ട് തന്നെ ‘ചേസ്മാസ്റ്റർ’ എന്ന പേരും കോലിക്ക് ലഭിച്ചു.ഞായറാഴ്ച ധർമ്മശാലയിൽ ന്യൂസിലൻഡിനെതിരെ 95 റൺസ് നേടി ഇന്ത്യക്ക് നാല് വിക്കറ്റിന് ജയം നേടിക്കൊടുത്തു. ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന താരമെന്ന റെക്കോഡിനൊപ്പമെത്താൻ കോഹ്‌ലി അടുത്തെത്തി. 49 സെഞ്ചുറികൾ നേടിയ സച്ചിന്റെ പേരിലാണ് റെക്കോർഡ്. മത്സരത്തിൽ റെക്കോർഡും ഇന്ത്യയുടെ വിജയവും ഉറപ്പാക്കാനുള്ള ശ്രമത്തിൽ കോഹ്‌ലി ഒരു സിക്‌സറിന് ശ്രമിച്ചു പക്ഷേ ബൗണ്ടറിക്ക് സമീപം […]

വിരാട് കോലിയെ പോലെ ബാബർ അസം ക്യാപ്റ്റൻ സ്ഥാനം ഒഴിയണമെന്ന് മുൻ പാകിസ്ഥാൻ ബാറ്റർ |World Cup 2023

2023 ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരായ തോൽവിക്ക് ശേഷം പാകിസ്താനെതിരെ കടുത്ത വിമര്ശനമാണ് ഉയർന്നു വരുന്നത്. ബാബർ അസം പാകിസ്ഥാൻ ക്യാപ്റ്റൻ സ്ഥാനം രാജിവച്ച് തന്റെ ബാറ്റിംഗ് മെച്ചപ്പെടുത്താൻ തന്റെ ഊർജ്ജം ചെലവഴിക്കണമെന്ന് മുൻ പാകിസ്ഥാൻ ബാറ്റർ ബാസിത് അലി അഭിപ്രായപ്പെട്ടു. ചെന്നൈയിൽ അഫ്ഗാനിസ്ഥാനെതിരെയടക്കം തുടർച്ചയായ മൂന്നു മത്സരങ്ങളിൽ പാകിസ്ഥാൻ പരാജയപ്പെട്ടിരുന്നു. ഇതോടെ പാകിസ്താന്റെ ലോകകപ്പ് സെമി പ്രതീക്ഷകൾ തുലാസിലായിരിക്കുകയാണ്. എംഎ ചിദംബരം സ്റ്റേഡിയത്തിൽ 283 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാനിസ്ഥാൻ എട്ടു വിക്കറ്റിന്റെ ജയമാണ് നേടിയത്.പാക്കിസ്ഥാന്റെ ഫീൽഡിംഗ്, ബൗളിംഗ് […]

ഹാർദിക് പാണ്ഡ്യ ഇല്ലെങ്കിലും ഇന്ത്യ മികച്ച ടീമാണ്, മുഹമ്മദ് ഷമിയെ ഒഴിവാക്കുക ബുദ്ധിമുട്ടാണെന്ന് വസീം അക്രം|World Cup 2023

ഹാർദിക് പാണ്ഡ്യയില്ലാത്ത ഇന്ത്യ മികച്ച ടീമാണെന്നും ന്യൂസിലൻഡിനെതിരായ പ്രകടനത്തിന് ശേഷം മുഹമ്മദ് ഷമിയെ ടീമിൽ നിന്ന് പുറത്താക്കാൻ കഴിയില്ലെന്നും വസീം അക്രം അഭിപ്രായപ്പെട്ടു.കകപ്പിൽ ന്യൂസിലൻഡിനെതിരെ ഷമി അസാധാരണമായ പ്രകടനമാണ് കാഴ്ചവെച്ചത്. ടൂർണമെന്റിലെ ആദ്യ നാല് മത്സരങ്ങളിൽ ബെഞ്ചിലിരുന്നെങ്കിലും ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്ക് പരിക്കുമൂലം കളിക്കാൻ കഴിയാതെ വന്നപ്പോൾ ഷമി തന്റെ അവസരം മുതലെടുത്തു.ധർമ്മശാലയിൽ നടന്ന മത്സരത്തിൽ ഷമി അഞ്ച് വിക്കറ്റ് വീഴ്ത്തി ന്യൂസിലൻഡിനെ 273 എന്ന സ്‌കോറിൽ ഒതുക്കുന്നതി.ൽ നിർണായക പങ്കുവഹിക്കുകയും ചെയ്തു.രണ്ട് ഓവർ ശേഷിക്കെ ഇന്ത്യയുടെ […]

തുടർച്ചയായ 3 തോൽവികൾക്കിടയിലും പാക്കിസ്ഥാന് വേൾഡ് കപ്പിന്റെ സെമിയിലെത്താൻ കഴിയുമോ? |World Cup 2023

ലോകകപ്പ് 2023 ൽ അഫ്ഗാനിസ്ഥാനെതിരായ ഉൾപ്പെടെ മൂന്നു തോൽവികളാണ് പാകിസ്താന് നേരിടേണ്ടി വന്നത്.മുൻ ചാമ്പ്യന്മാർ ഇപ്പോൾ സെമി ബർത്ത് നഷ്ടപ്പെടുത്തുന്ന അവസ്ഥയിലാണുള്ളത്.തിങ്കളാഴ്ച ചെന്നൈയിൽ വെച്ച് പാകിസ്ഥാൻ അഫ്ഗാനിസ്ഥാനെ തോൽപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ബാബർ അസമിന്റെ ടീം 8 വിക്കറ്റിന് അയൽക്കാരോട് പരാജയപെട്ടു. കളിക്കളത്തിലെ പാകിസ്ഥാൻ ടീമിന്റെ മനോഭാവത്തെക്കുറിച്ചും ബാബർ അസമിന്റെ ക്യാപ്റ്റൻസിയെക്കുറിച്ചുമുള്ള ചോദ്യങ്ങൾ ഉയർന്നുവരുന്നു.ടീമിൽ ഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങൾക്കിടയിലും അഫ്ഗാനിസ്ഥാനോടുള്ള തോൽവി എരിതീയിൽ എണ്ണ ഒഴിക്കുന്നത് പോലെയായിരുന്നു.ചെന്നൈയിൽ അഫ്ഗാനെതിരെയുള്ള മത്സരത്തിൽ പാകിസ്ഥാൻ കളിക്കാർ ക്ഷീണിതരായി കാണപ്പെട്ടു.ചെന്നൈയിലെ മികച്ച ബാറ്റിംഗ് പിച്ചിൽ […]

2023 ലോകകപ്പിലെ മൂന്നാം സെഞ്ച്വറിയുമായി സൗത്ത് ആഫ്രിക്കൻ ബാറ്റർ ക്വിന്റൺ ഡി കോക്ക് |Quinton de Kock |World Cup 2023

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരെ മൂന്നക്കം കടന്നതിന് ശേഷം ക്വിന്റൺ ഡി കോക്ക് 2023 ലെ ഐസിസി ലോകകപ്പിലെ മൂന്നാം സെഞ്ച്വറി നേടി.101 പന്തിൽ 6 ഫോറും 4 സിക്സും അടങ്ങുന്നതായിരുന്നു അമ്പത് ഓവർ ഫോർമാറ്റിലെ അദ്ദേഹത്തിന്റെ 20-ാം സെഞ്ച്വറി. വേൾഡ് കപ്പിൽ രണ്ടിൽ കൂടുതൽ സെഞ്ചുറി നേടുന്ന ആദ്യ സൗത്ത് ആഫ്രിക്കൻ താരമാണ് ക്വിന്റൺ ഡി കോക്ക്.ക്യാപ്റ്റൻ എയ്ഡൻ മാർക്രമിനൊപ്പം സെഞ്ച്വറി കൂട്ട്കെട്ട് ഡി കോക്ക് പടുത്തുയർത്തുകയും ചെയ്തു.ഡൽഹിയിൽ ശ്രീലങ്കയ്‌ക്കെതിരെ 100, ലഖ്‌നൗവിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ 109 […]