Browsing category

World Cup 2023

‘യഥാര്‍ഥ ക്രിക്കറ്റ് സ്പിരിറ്റ് : അഫ്ഗാനിസ്ഥാൻ താരത്തിന് ബാറ്റ് സമ്മാനിച്ച് പാക് ക്യാപ്റ്റൻ ബാബർ അസം |World Cup 2023

തിങ്കളാഴ്ച എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് 2023 മത്സരത്തിലെ മികച്ച ബാറ്റിംഗ് പ്രകടനത്തിന് ശേഷം അഫ്ഗാനിസ്ഥാന്റെ ഓപ്പണിംഗ് ബാറ്റർ റഹ്മാനുള്ള ഗുർബാസിന് പാകിസ്ഥാൻ ക്രിക്കറ്റ് ക്യാപ്റ്റൻ ബാബർ അസം തന്റെ ബാറ്റ് സമ്മാനിച്ചു. മത്സരത്തിൽ പാക്കിസ്ഥാനെതിരെ എട്ട് വിക്കറ്റിന് അഫ്ഗാനിസ്ഥാൻ ചരിത്ര വിജയം ഉറപ്പിച്ചു. അഫ്ഗാനിസ്ഥാന്റെ ക്രിക്കറ്റ് യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലായി ഈ വിജയം മാറി. യുവ അഫ്ഗാൻ ഓപ്പണർ ഗുർബാസ് ഈ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു, വെറും 53 പന്തിൽ 65 […]

‘ഒക്‌ടോബർ 23’ : പാകിസ്ഥാൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ മറക്കാനാവാത്ത ഒരു ദിവസമായി മാറികൊണ്ടിരിക്കുന്നു |World Cup 2023

ഒക്‌ടോബർ 23 പാകിസ്ഥാൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ മറക്കാനാവാത്ത ഒരു ദിവസമായി മാറിയിരിക്കുന്നു. ഓസ്‌ട്രേലിയയിലെ മെൽബണിൽ വിരാട് കോഹ്‌ലിയുടെ മാസ്റ്റർക്ലാസിൽ ടി20 ലോകകപ്പിൽ പാകിസ്ഥാൻ ഇന്ത്യക്ക് മുന്നിൽ കീഴടക്കങ്ങിയതും ഒരു ഒക്ടോബർ 23 നായിരുന്നു. കൃത്യം ഒരു വർഷത്തിന് ശേഷം ബാബർ അസമിന്റെ നേതൃത്വത്തിലുള്ള ടീം 2023 ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനോട് ദയനീയമായ തോൽവി ഏറ്റുവാങ്ങി. ആരാധകരെയും കളിക്കാരെയും ഒരുപോലെ ഞെട്ടിക്കുകയും നിരാശപ്പെടുത്തുകയും ചെയ്യുന്ന ഒരു തോൽവിയാണ് പാകിസ്ഥാൻ ഇന്നലെ ഏറ്റുവാങ്ങിയത്.ചെന്നൈയിൽ ഇന്നലെ നടന്ന മത്സരത്തിൽ എട്ടു വിക്കറ്റിന്റെ […]

‘ഞങ്ങൾക്ക് മികച്ച ടോട്ടൽ ഉണ്ടായിരുന്നു പക്ഷേ…’ : അഫ്ഗാനിസ്ഥാനെതിരെയുള്ള ഞെട്ടിക്കുന്ന തോൽവിക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി ബാബർ അസം |World Cup 2023

തിങ്കളാഴ്ച ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് മത്സരത്തിൽ പാകിസ്ഥാൻ അഫ്ഗാനിസ്ഥാനെതിരെ എട്ട് വിക്കറ്റിന് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയതിന് ശേഷം നിരാശനായ ബാബർ അസം അവരുടെ മോശം പ്രകടനത്തെ കുറ്റപെടുത്തി.തന്റെ ടീമിന്റെ ബൗളേഴ്‌സ് മികച്ച നിലവാരം പുലർത്തിയില്ലെന്ന് ക്യാപ്റ്റൻ ബാബർ അസം സമ്മതിച്ചു. ഓപ്പണർമാരായ ഇബ്രാഹിം സദ്രാൻ (113 പന്തിൽ 87), റഹ്മാനുള്ള ഗുർബാസ് (53 പന്തിൽ 65) എന്നിവരുടെ മികവിലാണ് പാകിസ്ഥാൻ ഉയർത്തിയ 283 റൺസ് വിജയലക്ഷ്യം ആറു പന്തുകൾ ബാക്കി നിൽക്കെ അഫ്ഗാനിസ്ഥാൻ […]

‘8 കിലോ ആട്ടിറച്ചി കഴിക്കുന്നുണ്ടെന്ന് തോന്നുന്നു’: അഫ്ഗാനോസ്ഥനോട് തോറ്റ പാകിസ്ഥാൻ ടീമിനെതിരെ കടുത്ത വിമർശനവുമായി വസീം അക്രം |World Cup 2023

ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ തിങ്കളാഴ്ച നടന്ന ഏകദിന ലോകകപ്പ് 2023 ൽ മുൻ ചാമ്പ്യന്മാരായ പാകിസ്ഥാൻ അഫ്ഗാനിസ്ഥാനോട് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയിരുന്നു. പാകിസ്താനെതിരെ എട്ടു വിക്കറ്റിന്റെ അനായാസ വിജയമാണ് അഫ്ഗാനിസ്ഥാൻ നേടിയത്. മത്സരത്തിന് ശേഷം ഇതിഹാസതാരം വസീം അക്രം പാകിസ്ഥാൻ ക്രിക്കറ്ററുടെ ഫിറ്റ്നസ് നിലവാരത്തെ കടുത്ത ഭാഷയിൽ വിമർശിച്ചു.ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാൻ ആദ്യമായാണ് രണ്ട് മത്സരങ്ങൾ ജയിക്കുന്നത്.മുമ്പ് ഏകദിനത്തിൽ പാകിസ്ഥാൻ അഫ്ഗാനിസ്ഥാനോട് തോറ്റിട്ടിലായിരുന്നു.ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ ബാബർ അസമിന്റെയും അസദുള്ള ഷഫീഖിന്റെയും അർദ്ധ സെഞ്ചുറികളോടെ […]

പാകിസ്ഥാനെതിരെയുള്ള അഫ്ഗാനിസ്ഥാന്റെ ചരിത്ര വിജയം റാഷിദ് ഖാനൊപ്പം ആഘോഷിച്ച് ഇർഫാൻ പത്താൻ |World Cup 2023

ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ പാക്കിസ്ഥാനെതിരായ ചരിത്ര വിജയം അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാനൊപ്പം നൃത്തം ചെയ്താണ് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ ആഘോഷിച്ചത്.2023ലെ ക്രിക്കറ്റ് ലോകകപ്പിൽ പാക്കിസ്ഥാനെ 8 വിക്കറ്റിന് തോൽപ്പിച്ച് അഫ്ഗാനിസ്ഥാൻ രണ്ടാം വിജയം നേടി. മത്സരത്തിന് ശേഷം പത്താൻ റാഷിദിനൊപ്പം ആഘോഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.നിർണായക വിജയം അഫ്ഗാനിസ്ഥാനെ ടൂർണമെന്റിന്റെ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് നയിച്ചു.മികച്ച നെറ്റ് റൺ റേറ്റോടെ പാകിസ്ഥാൻ അഞ്ചാം സ്ഥാനം നേടി.ആദ്യം ബാറ്റ് ചെയ്ത […]

പാകിസ്താനെതിരെ എട്ട് വിക്കറ്റിന്റെ അട്ടിമറി ജയവുമായി അഫ്ഗാനിസ്ഥാൻ |World Cup 2023

പാക്കിസ്ഥാൻ ടീമിനെ തല്ലിത്തകർത്ത് ചരിത്ര വിജയം സ്വന്തമാക്കി അഫ്ഗാൻ പട. അത്യന്തം ആവേശകരമായ മത്സരത്തിൽ 8 വിക്കറ്റുകളുടെ കൂറ്റൻ വിജയമാണ് അഫ്ഗാനിസ്ഥാൻ സ്വന്തമാക്കിയിരിക്കുന്നത്. ഇതാദ്യമായാണ് അഫ്ഗാനിസ്ഥാൻ ഏകദിന മത്സരത്തിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തുന്നത്. 283 എന്ന വമ്പൻ വിജയലക്ഷ്യം വളരെ പക്വതയോടെ ചെയ്സ് ചെയ്താണ് അഫ്ഗാനിസ്ഥാൻ മത്സരത്തിൽ വിജയം നേടിയത്. അഫ്ഗാനിസ്ഥാനായി മുൻനിര ബാറ്റർമാർ എല്ലാവരും മികവാർന്ന പ്രകടനമാണ് മത്സരത്തിൽ പുറത്തെടുത്തത്. ബോളിങ്ങിൽ സ്പിന്നർ നൂർ അഹമ്മദ് അഫ്ഗാനിസ്ഥാന്റെ വജ്രായുധമായി മാറുകയായിരുന്നു. എന്തായാലും ഒരു ചരിത്രവിജയം തന്നെയാണ് അഫ്ഗാനിസ്ഥാൻ […]

ലോകകപ്പിന്റെ തുടക്കം മുതൽ മുഹമ്മദ് ഷമിയെ കളിപ്പിക്കണമായിരുന്നെന്ന് ഗൗതം ഗംഭീർ|Mohammed Shami

2023 ലെ ഐസിസി ക്രിക്കറ്റ് ലോകകപ്പിന്റെ തുടക്കം മുതൽ പേസർ മുഹമ്മദ് ഷമി ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്റെ ഭാഗമാകേണ്ടതായിരുന്നുവെന്ന് മുൻ ഇന്ത്യൻ ഓപ്പണിംഗ് ബാറ്റർ ഗൗതം ഗംഭീർ പറഞ്ഞു.ഇന്നലെ ധർമ്മശാലയിൽ ഇന്ത്യ ന്യൂസിലൻഡിനെ 4 വിക്കറ്റിന് തോൽപ്പിച്ചപ്പോൾ ഷമി 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരുന്നു. സ്റ്റാർ സ്‌പോർട്‌സിനോട് സംസാരിച്ച ഗംഭീർ, ഷമിക്ക് വ്യത്യസ്തമായ ക്ലാസുണ്ടെന്ന് പറഞ്ഞു, തുടക്കം മുതൽ ടീമിന്റെ ഭാഗമാകണമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ഏകദിന ലോകകപ്പിൽ ഒന്നിലധികം തവണ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യൻ ബൗളറായി […]

‘ലയണൽ മെസ്സിയെ മറികടന്ന് വിരാട് കോലി’ : ലോകകപ്പ് ഫൈനലിനേക്കാൾ കൂടുതൽ ആളുകൾ കണ്ട കോലിയുടെ ന്യൂസിലൻഡിനെതിരെയുള്ള 95 റൺസ് |Virat Kohli

20 വർഷത്തിന് ശേഷം ഐസിസി മത്സരങ്ങളിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ തങ്ങളുടെ വിജയം രേഖപ്പെടുത്തിയിരിക്കുകയാണ്.ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിനു വീഴ്ത്തിയാണ് ഇന്ത്യ ജയം ആഘോഷിച്ചത്. കിവികള്‍ ഉയര്‍ത്തിയ 274 റണ്‍സ് വിജയ ലക്ഷ്യം ഇന്ത്യ രണ്ടോവര്‍ ബാക്കി നില്‍ക്കെ സ്വന്തമാക്കി. തുടര്‍ച്ചയായ അഞ്ചാം ജയത്തിലൂടെ ഇന്ത്യ ലോകകപ്പിലെ സെമി സാധ്യത സജീവമാക്കി. ഒരു ഘട്ടത്തില്‍ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി ഇന്ത്യ പ്രതിരോധത്തിലായെങ്കിലും കോഹ്‌ലിക്കൊപ്പം കരുത്തോടെ നിന്നു രവീന്ദ്ര ജഡേജ ഇന്ത്യയെ സുരക്ഷിത തീരത്തെത്തിച്ചു. 95 (104) റൺസെടുത്ത വിരാട് കോഹ്‌ലിയാണ് […]

‘എനിക്ക് ഈ രോഹിത് ശർമ്മയെ ഇഷ്ടമാണ്, കാരണം ഇന്ത്യ കൂടുതൽ ആത്മവിശ്വാസത്തോടെ വിജയിക്കുന്നു’ : സഞ്ജയ് മഞ്ജരേക്കർ |Rohit Sharma

രോഹിത് ശർമ്മയുടെ ഈ വേർഷൻ തനിക്ക് ഇഷ്ടമാണെന്ന് മുൻ ഇന്ത്യൻ ബാറ്റർ സഞ്ജയ് മഞ്ജരേക്കർ. കാരണം നടന്നുകൊണ്ടിരിക്കുന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023 ൽ ഇന്ത്യ കൂടുതൽ ആത്മവിശ്വാസത്തോടെ വിജയിക്കുന്നു. കഴിഞ്ഞ ദിവസം ധർമ്മശാലയിലെ എച്ച്പിസിഎ സ്റ്റേഡിയത്തിൽ ഇന്ത്യ ന്യൂസിലൻഡിനെ 4 വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. ന്യൂസിലൻഡ് പേസർമാർക്ക് ഇന്ത്യൻ ഓപ്പണർമാരെ ബുദ്ധിമുട്ടിക്കുമെന്ന് സംസാരമുണ്ടായിരുന്നെങ്കിലും പവർപ്ലേയിൽ അവർക്ക് 63 റൺസെടുക്കാനായെന്ന് സ്റ്റാർ സ്പോർട്സിനോട് സംസാരിക്കുകയായിരുന്ന മഞ്ജരേക്കർ പറഞ്ഞു.274 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് രോഹിതും ശുഭ്മാൻ ഗില്ലും മികച്ച […]

‘മുഹമ്മദ് ഷമി ഫെരാരിയെപ്പോലെയാണ്’: ലോകകപ്പിലെ അഞ്ച് വിക്കറ്റ് നേട്ടത്തിന് ശേഷം ഇന്ത്യൻ പേസ് ബൗളറെ പ്രശംസിച്ച് ഇർഫാൻ പത്താൻ|Mohammed Shami 

2023 ലെ ഐസിസി ക്രിക്കറ്റ് ലോകകപ്പിലെ തന്റെ ആദ്യ മത്സരത്തിൽ തന്നെ അഞ്ചു വിക്കറ്റുമായി മിക്ചഖ പ്രകടനമാണ് ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി പുറത്തെടുത്തത്. ഏകദിന ലോകകപ്പിലെ ഷമിയുടെ അഞ്ചാമത്തെ അഞ്ചു വിക്കറ്റ് നേട്ടമാണിത്.ധർമ്മശാലയിൽ 95 റൺസുമായി ആരാധകരെ വിസ്മയിപ്പിച്ച സഹതാരം വിരാട് കോഹ്‌ലിയെ മറികടന്ന് പ്ലെയർ ഓഫ് ദി മാച്ച് ഷമി സ്വന്തമാക്കുകയും ചെയ്തു. മത്സരത്തിലെ തന്റെ ആദ്യ ഡെലിവറിയിൽ തന്നെ വിൽ യങ്ങിനെ 17 റൺസിന് പുറത്താക്കി താരം തന്റെ വരവറിയിച്ചു.യങ്ങിനെക്കൂടാതെ രച്ചിൻ രവീന്ദ്ര […]