Browsing category

World Cup 2023

ലോകകപ്പ് വിജയത്തോടെ ആരംഭിക്കാൻ ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ ഇറങ്ങുന്നു| World Cup 2023

ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഇന്ന് ഓസ്‌ട്രേലിയയെ നേരിടാൻ ഒരുങ്ങുകയാണ്.സ്വന്തം മണ്ണിലെ നടക്കുന്ന ലോകക്കപ്പിൽ കിരീടം മാത്രം ലക്ഷ്യമാക്കി ഇറങ്ങുന്ന ടീം ഇന്ത്യക്ക് ജയത്തിൽ കുറഞ്ഞ ഒന്നും ചിന്തിക്കാൻ കഴിയില്ല.ഐസിസി ഏകദിന റാങ്കിംഗിലെ ഒന്നാം റാങ്കിന്‍റെ തിളക്കവുമായാണ് ഇന്ത്യ ലോകകപ്പിന് ഇറങ്ങുന്നത്. എന്നാൽ ഇന്ത്യയുടെ സ്റ്റാർ ഓപ്പണർ ശുഭ്‌മാൻ ഗില്ലിന്റെ ലഭ്യത അസുഖം കാരണം അനിശ്ചിതത്വത്തിലാണ്.ഈ വർഷം ഏകദിനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഗിൽ 20 മത്സരങ്ങളിൽ നിന്ന് 72.35 ശരാശരിയിൽ 1,230 റൺസ് നേടിയിട്ടുണ്ട്ഡെങ്കിപ്പനി ബാധിച്ച […]

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയുമായി എയ്ഡൻ മാർക്രം|Aiden Markram |World Cup 2023

ഐസിസി ക്രിക്കറ്റ് ലോകകപ്പിലെ ഏറ്റവും വേഗമേറിയ ഏകദിന സെഞ്ചുറിയെന്ന റെക്കോർഡ് ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മാർക്രം തകർത്തു.അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ശ്രീലങ്കയ്‌ക്കെതിരെ എയ്ഡൻ മാർക്രം ലോകകപ്പ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടിയത് . 31-ാം ഓവറിൽ ബാറ്റിംഗിന് ഇറങ്ങിയ എയ്ഡൻ മാർക്രം 49 പന്തിൽ സെഞ്ച്വറി തികച്ചു. അയർലൻഡ് താരം കെവിൻ ഒബ്രിയന്റെ റെക്കോർഡാണ് അദ്ദേഹം തകർത്തു=ത് . മർക്രം 54 പന്തിൽ 106 റൺസ് (14 ഫോറും 3 സിക്സും) നേടി.ക്വിന്റൺ ഡി […]

സെഞ്ചുറിയുമായി മൂന്നു താരങ്ങൾ ,ശ്രീലങ്കക്കെതിരെ ലോകകപ്പിലെ ഏറ്റവും ഉയർന്ന സ്കോർ സ്വന്തമാക്കി സൗത്ത് ആഫ്രിക്ക |World Cup 2023

ക്രിക്കറ്റ് ലോകകപ്പ് 2023-ന്റെ നാലാം നമ്പർ മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരെ 428/5 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി സൗത്ത് ആഫ്രിക്ക.ക്വിന്റണ്‍ ഡി കോക്ക് (100), റാസി വാന്‍ ഡര്‍ ഡസ്സന്‍ (108), എയ്ഡന്‍ മാര്‍ക്രം (106) എന്നിവരുടെ സെഞ്ചുറികളാണ് സൗത്ത് ആഫ്രിക്കക്ക് കൂറ്റൻ സ്കോർ നേടിക്കൊടുത്തത്. തുടക്കത്തില്‍ തന്നെ തെംബ ബവൂമയുടെ (10) വിക്കറ്റ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായിരുന്നു. എന്നാല്‍ മൂന്നാം ക്വിന്റൺ ഡി കോക്കും റാസി വാൻ ഡെർ ഡസ്സനും ചേർന്ന് 204 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ട് ഉണ്ടാക്കി.ഡി […]

‘എംഎസ് ധോണിയെ കൂടാതെ ഡെത്ത് ഓവറുകളിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അത് സൂര്യകുമാർ യാദവാണ്’ : സുരേഷ് റെയ്ന |World Cup 2023

ഡെത്ത് ഓവറുകളിൽ വലിയ സ്വാധീനം ചെലുത്താനുള്ള കഴിവ് സൂര്യകുമാർ യാദവിന്റെ പക്കലുണ്ടെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന അഭിപ്രായപ്പെട്ടു.2023 ലോകകപ്പിൽ ടീം ഇന്ത്യയുടെ ഫിനിഷറുടെ റോൾ സൂര്യകുമാർ യാദവ് വഹിക്കേണ്ടിവരുമെന്ന് സുരേഷ് റെയ്‌ന കരുതുന്നു.അവസാന ഓവറുകളിൽ ഇതിഹാസതാരം എംഎസ് ധോണി ചെയ്തിരുന്ന റോൾ ചെയ്യാൻ സൂര്യകുമാറിന് കഴിയുമെന്നും റെയ്ന പറഞ്ഞു. കളിയുടെ ഈ നിർണായക ഘട്ടത്തിൽ മികവ് പുലർത്താൻ സൂര്യകുമാറിന്റെ കഴിവിൽ റെയ്‌ന ആത്മവിശ്വാസം പ്രകടിപ്പിച്ചു.മത്സരത്തിൽ ഗതി പെട്ടെന്ന് മാറ്റാൻ കഴിയുന്ന കഴിയുന്ന താരമാണ് […]

നെതര്‍ലന്‍ഡ്സിനെതിരെ 81 റൺസിന്റെ വിജയം സ്വന്തമാക്കി പാക്കിസ്ഥാൻ|World Cup 2023

നെതർലൻഡ്സിനെതിരായ ലോകകപ്പ് മത്സരത്തിൽ വിജയം സ്വന്തമാക്കി പാക്കിസ്ഥാൻ. മത്സരത്തിൽ 81 റൺസിന്റെ വിജയമാണ് പാക്കിസ്ഥാൻ സ്വന്തമാക്കിയത്. പാകിസ്ഥാനായി ബാറ്റിംഗിൽ മുഹമ്മദ് റിസ്വാനും സൗദ് ഷക്കീലുമാണ് മികവ് പുലർത്തിയത്. പിന്നീട് ബോളർമാരും മികച്ച പ്രകടനം പുറത്തെടുത്തതോടെ പാക്കിസ്ഥാൻ മത്സരത്തിൽ അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു. മറുവശത്ത് നെതർലൻഡ്സ് ടീമിനായി ബാസ് ഡി ലീഡെ ബോളിങ്ങിലും ബാറ്റിങ്ങിലും തിളങ്ങുകയുണ്ടായി. എന്നിരുന്നാലും ഓറഞ്ച് പടയെ വിജയത്തിനടുത്ത് എത്തിക്കാൻ ബാസ് ഡി ലീഡെയ്ക്ക് സാധിക്കാതെ പോയി. മത്സരത്തിൽ ടോസ് നേടിയ നെതർലാൻഡ്സ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. […]

2003 വേൾഡ് കപ്പിലെ ഇന്ത്യക്കെതിരെയുള്ള അച്ഛന്റെ പ്രകടനം 2023 ൽ പാകിസ്താനെതിരെ മകൻ ആവർത്തിക്കുമ്പോൾ |Bas de Leede |World Cup 2023

2023ലെ ക്രിക്കറ്റ് ലോകകപ്പിൽ തന്റെ പിതാവ് ടിമ്മിന്റെ 20 വർഷത്തെ പ്രകടനം നെതർലൻഡ്‌സ് ഓൾറൗണ്ടർ ബാസ് ഡി ലീഡ് ആവർത്തിച്ചിരിക്കുകയാണ്. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നെതർലൻഡ്‌സ് പാക്കിസ്ഥാനെ 286 റൺസിന് പരിമിതപ്പെടുത്തിയപ്പോൾ ഡി ലീഡ് നാല് വിക്കറ്റ് വീഴ്ത്തി. 16-ാം ഓവറിൽ ക്യാപ്റ്റൻ സ്കോട്ട് എഡ്വേർഡ്സ് ബാസ് ഡി ലീഡെയെ പന്തേൽപ്പിച്ചു.ഈ ഘട്ടത്തിൽ പവർപ്ലേയിൽ ഫഖർ സമാന്, ബാബർ അസം, ഇമാം ഉൾ ഹഖ് എന്നിവരുടെ വിക്കറ്റുകൾ നഷ്ടപ്പെട്ട പാകിസ്ഥാൻ ഇന്നിംഗ്സ് പുനർനിർമ്മിക്കാൻ തുടങ്ങിയിരുന്നു. […]

‘രചിൻ രവീന്ദ്ര യുവരാജ് സിങ്ങിനെ പോലെയാണ്’ : ന്യൂസീലൻഡ് യുവ താരത്തെ പ്രശംസിച്ച് അനിൽ കുംബ്ലെ |World Cup 2023 |Rachin Ravindra

2023 ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ അവിശ്വസനീയമായ പ്രകടനമാണ് ന്യൂസീലൻഡ് താരം രച്ചിൻ രവീന്ദ്ര പുറത്തെടുത്തത്.ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ കെയ്ൻ വില്യംസൺ മത്സരത്തിന്റെ ഭാഗമാകാത്തതിനാൽ മൂന്നാം നമ്പറിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച രവീന്ദ്ര തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കി ന്യൂസിലൻഡിനെ വിജയത്തിലെത്തിച്ചു. ഇംഗ്ലണ്ടിനെതിരെയുള്ള മികച്ച പ്രകടനത്തിനു ശേഷം യുവരാജ് സിങ്ങിനെയാണ് രച്ചിൻ രവീന്ദ്ര ഓർമ്മിപ്പിച്ചതെന്ന് അനിൽ കുംബ്ലെ അഭിപ്രായപ്പെട്ടു.ഇംഗ്ലണ്ടിനെതിരെ ഒമ്പത് വിക്കറ്റിന് ന്യൂസിലൻഡ് വിജയിച്ചതിൽ രവീന്ദ്രയുടെ പ്രകടനമാണ് നിർണായകമായത്. പുറത്താകാതെ 152 റൺസ് നേടിയ ഡെവൺ കോൺവെയ്‌ക്കൊപ്പം ചേർന്ന് 283 […]

‘ആ ട്രോഫി തിരികെ നാട്ടിലേക്ക് കൊണ്ടുവരൂ’: ഇന്ത്യൻ ടീമിന് ലോകകപ്പ് നേടാൻ ആകുമെന്ന് യുവരാജ് സിംഗ്|World Cup 2023

ക്രിക്കറ്റ് ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023 ന് ഇന്നലെ തുടക്കമായി.ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ന്യൂസീലൻഡ് ഇംഗ്ലണ്ടിനെ 9 വിക്കറ്റിന് പരാജയപ്പെടുത്തി. ഒക്ടോബര് 8 ഞായറാഴ്ച ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന മത്സരത്തോടെ ഇന്ത്യ വേൾഡ് കപ്പ് ആരംഭിക്കും. മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ് വേൾഡ് കപ്പിൽ ഇന്ത്യക്ക് ആശംസകൾ നേർന്നിരിക്കുകയാണ്.തന്റെ ‘എക്‌സ്’ ഹാൻഡിൽ ഹൃദയസ്പർശിയായ സന്ദേശത്തിൽ യുവരാജ് സിംഗ് 2011 ലോകകപ്പിലെ അവിസ്മരണീയ നിമിഷങ്ങളെക്കുറിച്ച് അനുസ്മരിച്ചു. സ്വന്തം മണ്ണിൽ ഇന്ത്യയുടെ ആധിപത്യത്തിന് […]

ലോകകപ്പിലെ ആദ്യ മത്സരത്തിന് രണ്ടു ദിവസം മാത്രം ശേഷിക്കെ ഇന്ത്യക്ക് വലിയ തിരിച്ചടി|World Cup 2023

ഒക്ടോബര് 8 ഞായറാഴ്ച ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന മത്സരത്തോടെ ഇന്ത്യ ലോകകപ്പ് 2023നു തുടക്കം കുറിക്കുക. എന്നാൽ മത്സരം ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പ് ഇന്ത്യക്ക് വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ്.മികച്ച ഫോമിലുള്ള ഓപ്പണർ ശുഭ്മാൻ ഗില്ലിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ഗിൽ കളിച്ചേക്കില്ലെന്നാണ് സൂചന. ശുഭ്മാൻ ഗില്ലിന് അസുഖവും ഡെങ്കിപ്പനിയും ഉണ്ടായിരുന്നു. അഞ്ച് തവണ ജേതാക്കളായ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന ലോകകപ്പ് 2023 മത്സരത്തിൽ പ്രതിഭാധനരായ യുവതാരത്തിന്റെ അഭാവം തീർച്ചയായും ഇന്ത്യയുടെ ഓപ്പണിംഗ് […]

സെഞ്ചുറികളുമായി ഡവൻ കോൺവയും രചിൻ രവീന്ദ്രയും ,ഇംഗ്ലണ്ടിനെ 9 വിക്കറ്റിന് തകർത്ത് വേൾഡ് കപ്പിന് തകർപ്പൻ തുടക്കംകുറിച്ച് ന്യൂസിലാൻഡ്|World Cup 2023

2019 ഏകദിന ലോകകപ്പിന്റെ ഫൈനലിൽ തങ്ങളെ മുട്ടുകുത്തിച്ച ഇംഗ്ലണ്ടിനോട് മധുര പ്രതികാരം ചെയ്ത ന്യൂസിലാൻഡ് ടീം. 2023 ലോകകപ്പിന്റെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഒരു പടുകൂറ്റൻ വിജയമാണ് ന്യൂസിലാൻഡ് സ്വന്തമാക്കിയത്. 9 വിക്കറ്റുകളുടെ വിജയമാണ് മത്സരത്തിൽ ന്യൂസിലാൻഡ് നേടിയത്. മുൻനിര ബാറ്റർമാരായ ഡവൻ കോൺവയുടെയും രചിൻ രവീന്ദ്രയുടെയും തകർപ്പൻ സെഞ്ചുറിയുടെ ബലത്തിൽ ആയിരുന്നു ന്യൂസിലാന്റിന്റെ ഈ മിന്നും വിജയം. 2023 ഏകദിന ലോകകപ്പിൽ ശക്തമായ ഒരു പ്രസ്താവനയാണ് ഈ വിജയത്തോടെ ന്യൂസിലാൻഡ് ടീം ഉയർത്തിയിരിക്കുന്നത്. മത്സരത്തിൽ ടോസ് […]