യൂറോകപ്പിനു യോഗ്യത നേടിയില്ല, പക്ഷെ ആ യൂറോകപ്പ് സ്വന്തമാക്കുകയും ചെയ്‌തു | Denmark | Euro Cup
യൂറോ കപ്പ് ചരിത്രത്തിലെ അപ്രതീക്ഷിത വിജയികളെ കുറിച്ച് സംസാരിക്കുമ്പോൾ 2004 ലെ ചാമ്പ്യന്മാരായ ഗ്രീസിനെയാണ് ഓർമ്മ വരുന്നത് . ഒരു യൂറോ കപ്പിൽ ഒരു സാധ്യതയും കൽപ്പിക്കാതിരുന്ന ഗ്രീസ് അത്ഭുതകരമായ രീതിയിലാണ് കിരീടം നേടിയത്. എന്നാൽ യൂറോ കപ്പിൽ അപ്രതീക്ഷിതമായ രീതിയിൽ കിരീടം നേടിയത് 1992 ൽ ചാമ്പ്യന്മാരായ ഡെന്മാർക്കായിരുന്നു. 1992 ലെ യൂറോ കപ്പിന് യോഗ്യത നേടുന്നതിൽ ഡെന്മാർക്ക് പരാജയപ്പെട്ടെങ്കിലും ടൂർണമെന്റ് ജയിക്കാൻ അവർക്ക്കഴിഞ്ഞു. ആദ്യമായിട്ടായിരുക്കും യോഗ്യത നേടാൻ സാധിക്കാത്ത ഒരു രാജ്യം കിരീടം നേടുന്നത്. […]