ചെൽസിയുടെ റെക്കോർഡ് സൈനിങ്ങായ ഇക്വഡോർ താരത്തെ ഒന്നുമല്ലാതാക്കിയ ലയണൽ മെസ്സി |Lionel Messi
2026 ലെ ലോകകപ്പിനുള്ള യോഗ്യതാ മത്സരത്തിൽ വിജയത്തോടെയാണ് നിലവിലെ ചാമ്പ്യന്മാരായ അര്ജന്റീന തുടങ്ങിയത്. ഇക്വഡോറിനെതിരെ അർജന്റീനക്ക് വിജയം രേഖപ്പെടുത്താൻ സഹായിക്കുന്നതിനായി ലയണൽ മെസ്സി ഒരിക്കൽ കൂടി തന്റെ ക്ലാസ് പ്രദർശിപ്പിച്ചു. എട്ടാം ബാലൺ ഡി ഓർ എന്ന റെക്കോർഡ് നേട്ടത്തിനായി മത്സരിക്കാൻ നാമനിർദ്ദേശം ചെയ്യപ്പെട്ട് ഒരു ദിവസത്തിന് ശേഷം തകർപ്പൻ ഫ്രീ കിക്ക് ഗോൾ നേടിയാണ് മെസ്സി അത് ആഘോഷിച്ചത്. ഇക്വഡോറിനെതിരെയുള്ള മത്സരത്തിലെ ഏക ഗോളായി ആ ഫ്രീ കിക്ക്.1986-ന് ശേഷം ആദ്യമായാണ് അൽബിസെലെസ്റ്റെ നിലവിലെ ചാമ്പ്യന്മാരായി […]