രണ്ടു ഗോളടിച്ച് കിരീടം നേടികൊടുത്തിട്ടും പ്ലെയർ ഓഫ് ദ ടൂർണമെന്റ് അവാർഡില്ല , പ്രതിഷേധവുമായി റൊണാൾഡോ |Cristiano Ronaldo
കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ നടന്ന അറബ് ക്ലബ് ചാമ്പ്യൻസ് ക്ലബ് ഫൈനലിൽ അൽ ഹിലാലിനെതിരെ 2-1 ന്റെ വിജയത്തോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒടുവിൽ അൽ നാസറിനൊപ്പം തന്റെ ആദ്യ ട്രോഫി നേടി. 2022 ഫിഫ ലോകകപ്പിന് ശേഷം റൊണാൾഡോ അൽ നാസറിലേക്ക് മാറിയെങ്കിലും അവരെ ലീഗ് കിരീടത്തിലേക്ക് നയിക്കുന്നതിൽ പരാജയപ്പെട്ടു. സൗദി പ്രോ ലീഗിൽ അൽ നാസർ രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.ഫൈനലിൽ രണ്ട് ഗോളുകൾ ഉൾപ്പെടെ പോർച്ചുഗൽ സൂപ്പർ താരം 6 ഗോളുകൾ ടൂർണമെന്റിൽ നേടി.51-ാം […]