ഫ്രീ കിക്കുകളിൽ മറഡോണയെയും പിന്നിലാക്കി ലയണൽ മെസ്സി കുതിക്കുന്നു |Lionel Messi
ഫ്രീ കിക്കുകളുടെ എണ്ണത്തിൽ ഇതിഹാസ താരം ഡീഗോ മറഡോണയെ മറികടന്ന് ലയണൽ മെസ്സി. ഡീഗോ മറഡോണ 62 ഫ്രീകിക്ക് ഗോളുകൾ നേടിയിട്ടുണ്ട്. ഇന്റർ മിയാമിക്ക് വേണ്ടിയുള്ള അമേരിക്കൻ ലീഗ് കപ്പിൽ ഡാലസ് എഫ്‌സിക്കും എതിരെ മെസ്സി നേടിയ ഫ്രീ കിക്ക് ഗോൾ മെസിയെ മറഡോണയ്ക്ക് മുന്നിൽ എത്തിച്ചു. ഇതോടെ 63 ഫ്രീ കിക്ക് ഗോളുകൾ നേടി മെസ്സി മറഡോണയെ മറികടന്നു. ഇന്റർ മിയാമിയിൽ മെസ്സിയുടെ അരങ്ങേറ്റ ഗോൾ ഫ്രീകിക്കായിരുന്നു. ക്രൂസ് അസുലിനെതിരായ മത്സരത്തിന്റെ അധികസമയത്ത് മനോഹരമായ ഫ്രീകിക്ക് […]